Showing posts with label SKSSF-Neethi-Bodhana-Yathra. Show all posts
Showing posts with label SKSSF-Neethi-Bodhana-Yathra. Show all posts

നീതി ബോധന യാത്ര വിജയിപ്പിച്ചവര്‍ക്ക് നന്ദി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തിയ നീതി ബോധന യാത്ര വിജയിപ്പിക്കാന്‍ മുന്നോട്ട് ഇറങ്ങിയവര്‍ക്ക് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രത്യേകം കൃത്യജ്ഞത അറിയിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യാത്രയെ സ്വീകരിക്കുന്നതിനും സമ്മേളന പരിപാടിവിജയിപ്പിച്ചതിനും സഹായ സഹകരണങ്ങള്‍ നല്‍കിയ പ്രസ്ഥാന ബന്ധുക്കള്‍ക്കും ഗുണകാംഷികള്‍ക്കും നന്ദിയും കടപ്പാടും പ്രാര്‍ത്ഥനാ പൂര്‍വ്വം അറിയിക്കുന്നു തങ്ങള്‍ പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF നീതിബോധന യാത്ര 2015 ഫെബ്രുവരി 02-11 ഫോട്ടോസ്

From SKSSF-Neethi-Bodhana-Yathra

രാജ്യത്തെ വംശീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം : അബ്ബാസലി തങ്ങള്‍

നീതി ബോധനയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
തൊടുപുഴ : രാജ്യത്തെ വംശീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച നീതി ബോധനയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര കാഴ്ചപ്പാടാണ് ലോകത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ കാരണം. എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ മതത്തിന്റെ ആശയങ്ങള്‍ അനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഇതിനെ വികലമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു. 
ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മൗലവി പാലമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ ഇ മുഹമ്മദ് മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് യമാനി പ്രമേയ പ്രഭാഷണവും സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണവും നടത്തി. സിദ്ദീഖ് ഫൈസി, അയ്യൂബ് കുഴിമാട്, കെ എന്‍ എസ് മൗലവി, മമ്മൂട്ടി മാസ്റ്റര്‍, ഇസ്മായില്‍ ഹാജി, അബ്ദുല്‍ കബീര്‍ റഷാദി, പി എസ് അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അഷ്‌റഫി, ജലീല്‍ ഫൈസി, എം എം ഫത്തഹുദ്ദീന്‍, സി ഇ മൈതീന്‍, അബ്ദുല്‍ അസീസ്, അന്‍ഷാദ് കുറ്റിയാനി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, ഹനീഫ മൗലവി, മുഹമ്മദ് കോയ ബാഖവി, പി എസ് സുബൈര്‍, മുഹമ്മദ് ഫൈസി, പി ഇ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- skssf idukki

SKSSF നീതിബോധന യാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

കാസര്‍ഗോഡ് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം ഫെബ്രുവരി 2ന് തിരുവനന്തപുരത്ത് നിന്ന് പ്രയാണമാരംഭിച്ച നീതിബോധനയാത്ര ഇന്ന് (11--02-2015) കാസര്‍കോട് ജില്ലയിലെ പര്യടനത്തോടെ ഹൊസങ്കടി മജീര്‍ പള്ളത്ത് സമാപിക്കും. ജില്ലാ അതിര്‍ത്തിയില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ സംസ്ഥാന നേതാക്കള്‍ തങ്ങളെ സ്വീകരിക്കും. 
രാവിലെ 11മണിക്ക് പ്രഥമ സ്വീകരണം തൃക്കരിപ്പൂരില്‍ നടക്കും. ഉച്ചക്ക് 3മണിക്ക് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വീകരണത്തിന് ശേഷം 4മണിക്ക് കാസര്‍കോട് പുതിയബസ്റ്റാന്റ് പരിസരത്തും സ്വീകരണസമ്മേളനം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5.30ന് ഹൊസങ്കടി മജീര്‍ പള്ളത്ത് നടക്കുന്ന പൊതു സമ്മേളനത്തോടു കൂടി തിരുവനന്തപുരത്ത് നിന്ന് പ്രയാണമാരംഭിച്ച നീതിബോധന യാത്രയ്ക്ക് സമാപനം കുറിക്കും. 
ഇന്ന് ജില്ലിയില്‍ പ്രവേശിക്കുന്ന യാത്രയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ങളെ ആനയിക്കും. 
എസ് വൈ എസ്, എസ്എംഎഫ്, എസ് കെ എസ് എസ് എഫ്, എസ്‌കെജെഎം തുടങ്ങി സംഘടനയുടെ ശാഖാ ക്ലസ്റ്റര്‍ പഞ്ചായത്ത്, മേഖലാ, മണ്ഡലം നേതാക്കള്‍ അതാത് കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനത്തില്‍ ജാഥാനായകന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ ഹാരാര്‍പ്പണം നടത്തും. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയില്‍ നിന്ന് പാവപ്പെട്ട രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം ഓരോ കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് തങ്ങള്‍ നേരിട്ട് വിതരണം ചെയ്യും. ജില്ലാകമ്മിറ്റി നല്‍കുന്ന വീല്‍ചെയര്‍ വിതരണവും നിര്‍വഹിക്കും. വിവിധകേന്ദ്രങ്ങളില്‍ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, അയ്യൂബ് കുളിമാട്, കെഎന്‍എസ് മൗലവി പ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ചത്. പ്രചാരണോദ്ഘാടനം, ആദര്‍ശ മുഖാമുഖം, സമര്‍ഖന്ത് സംഗമം, സമര്‍ഖന്ത് കൂട്ടായ്മ, വിഖായ റാലി, ജൂബിലി സന്ദേശ യാത്ര, ഐഎഫ്‌സി ക്ലാസ്, ഇബാദ് ക്യാമ്പ്, പ്രചാരണ സമ്മേളനങ്ങള്‍, ജൂബിലി ഉപഹാരമായി ആംബുലന്‍സ്, വീല്‍ചെയര്‍ വിതരണം, സഹചാരി റിലീഫ് കേന്ദ്രങ്ങള്‍ തുടങ്ങി 25 ഇന പരിപാടികളാണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത്.
- Secretary, SKSSF Kasaragod Distict Committee

നീതി ബോധന യാത്രക്ക് ഇന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രൗഡോജ്വല സ്വീകരണം

കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നായകനായി തിരുവന്തപുരത്ത് നിന്ന് രണ്ടാം തിയ്യതി ആരംഭിച്ച് ഇന്ന് കാസര്‍ഗോഡ് മജീര്‍ പള്ള.യല്‍ സമാപിക്കുന്ന നീതി ബോധന യാത്രക്ക് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള പി. ബി ഗ്രൗഡില്‍ വൈകുന്നേരം 4 മണിക്ക് പ്രഡോജ്ജ്വല സ്വീകരണം നല്‍കും.
ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സ്വാഗത സംഘ ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷത വഹിക്കും. ഖലീല്‍ ഹസനി സ്വാഗതം പറയും അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും.
കാസര്‍ഗോഡ് ചെര്‍ക്കള, ബദിയടുക്ക, മുള്ളേരിയ, മേഖലാ പരിധിയിലെ ക്ലശസ്റ്റര്‍, ശാഖ കമ്മിറ്റി പ്രതിനിധികള്‍ എസ് വൈ എസ്, എസ് എം എഫ്, റൈഞ്ച്, എസ് ബി വി പ്രധിനിധികള്‍ ജാഥാ നായകനെ ഹാരാര്‍പ്പണം നടത്തും. സ്വീകരണ കേന്ദ്രത്തിലേക്ക് നിരവധി സ്‌കൗട്ടുകളുടെയും ദപ്പിന്റെയും അകമ്പടിയോടെ സ്വീകരിണ കേന്ദ്രത്തിലേക്ക് ആനയിക്കും.
പരിപാടിയുടെ പ്രചണാര്‍ത്ഥം ഫെബ്രുവരി 10, 11 തിയ്യതികളില്‍ സ്വാഗത സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഇന്നലെ മാലിക് ദീനാറില്‍ നിന്ന് എസ് കെ എസ് എസ് എഫ് ജില്ല ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗത സംഘം കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, ഇഖ്ബാല്‍ മൗലവി, സഈദ് മൗലവി, ശാഫി ദാരിമി, നൗഷാദ് ഹനീഫി , റസ്സാഖ് മൗലവി പെര്‍ള, റഷീദ് മൗലവി ചാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Secretary, SKSSF Kasaragod Distict Committee

നാദാപുരം സംഭവം; ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കരുത് : SKSSF

എസ് കെ എസ് എസ് എഫ് നീതിബോധനയാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : നാദാപുരം സംഭവത്തിന്റെ മറവില്‍ ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് നീതിബോധന യാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം നടത്തിയതും നിരപരാധികളുടെ വീടുകള്‍ കവര്‍ച്ച ചെയ്തതും തീര്‍ത്തും കുറ്റകരമാണ്. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും എല്ലാവര്‍ക്കും നീതിപൂര്‍വ്വമായ പരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഉമര്‍ പാണ്ടികശാല, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസൈനാര്‍ ഫൈസി, മൊയ്തു ഹാജി പാലത്തായി, ബാവ ജീറാനി പ്രസംഗിച്ചു. വിഘടിത സംഘടനയില്‍ നിന്ന് രാജിവെച്ച് വന്ന പ്രമുഖര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി.
കാലത്ത് ഈങ്ങാപ്പുഴയില്‍ നിന്ന് ആരംഭിച്ച യാത്ര കട്ടാങ്ങല്‍, കൊടുവള്ളി, കോഴിക്കോട്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വടകരയിലെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ജാബിര്‍ തൃക്കരിപ്പൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു. 
യാത്ര ഇന്ന്(ചൊവ്വ) കാലത്ത് 9.30 ന് കുറ്റിയാടിയില്‍നിന്ന് ആരംഭിക്കും. കാലത്ത് 11.30 ന് തലശ്ശേരി, ഉച്ചക്ക് 3 മണിക്ക് കൂത്തുപറമ്പ്, 4 മണിക്ക് മട്ടന്നൂര്‍ 5 മണിക്ക് കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തളപ്പറമ്പില്‍ സമാപിക്കും.
- SKSSF STATE COMMITTEE

ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കണം : താമരശേരി ബിഷപ്പ്

എസ് കെ എസ് എസ് എഫ് നീതിബോധന യാത്രക്കിടെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ താമരശേരി രൂപത ബിഷപ്പ് മാര്‍. റെമി ജീയൂസ് ഇഞ്ചനാനിന് സ്‌നേഹോപഹാരം സമര്‍പ്പിക്കുന്നു
താമരശേരി : ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഔദ്യോഗിക തലങ്ങളിലുള്‍പ്പെടെ ആസൂത്രിതമായ നീക്കങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍. റെമി ജിയൂസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് നീതിബോധന യാത്രക്കിടെ ജാഥാനായകന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കിയ സ്‌നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. നാദാപുരത്ത് നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പരസ്പര വിശ്വാസവും മൈത്രിയും കാത്തു സൂക്ഷിക്കാന്‍ നമുക്ക് ഒരുമിച്ചു നീങ്ങണമെന്ന് അദ്ധേഹം പറഞ്ഞു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, പൂനൂര്‍ ആലി ഹാജി, കെ.എന്‍.എസ് മൗലവി, ആര്‍.വി. എ സലാം, ഇസ്മാഈല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

വിഘിടിത സുന്നി വിഭാഗത്തില്‍ നിന്ന് സമസ്തയുമായി സഹകരിക്കാന്‍ സന്നദ്ധരായവര്‍ക്ക് വരവേല്‍പ്പ് നല്‍കി

കോഴിക്കോട് : വിഘിടിത സുന്നി വിഭാഗത്തില്‍ നിന്ന് രാജിവെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ 50 ഓളം പേര്‍ക്ക് എസ് കെ എസ് എസ് എഫ് നീതിബോധന യാത്രാ സ്വീകരണ സമ്മേളനത്തില്‍ വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രദേശിക നേതാക്കന്മാരായി പ്രവര്‍ത്തിക്കുകയും പ്രഭാഷണ വേദികളില്‍ സംഘടനയുടെ പ്രചാരകരായി പ്രവര്‍ത്തിച്ചവരുമാണ് സമസ്തയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് കടന്നുവന്നവര്‍ക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. മുക്കം ഉമര്‍ ഫൈസി, സയ്യിദ് പൂക്കോയ തങ്ങള്‍, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം പി ആദം മുല്‍സി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, മുഹമ്മദ് രാമന്തളി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് മുബശിര്‍ തങ്ങള്‍ സ്വാഗതവും സലീം ചെലവൂര്‍ നന്ദിയും പറഞ്ഞു. 
- SKSSF STATE COMMITTEE
Programme Record available here (Kerala islamic Class Room Live)

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത് സമുദായ സൗഹാര്‍ദം : സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

എസ് കെ എസ് എസ് എഫ് നീതിബോധനയാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ കേന്ദ്രത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു
ഗൂഡല്ലൂര്‍ : വൈവിദ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും ഇന്ത്യക്ക് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നീതി ബോധന യാത്രക്ക് നീലഗിരി ജില്ലാ കമ്മിറ്റി ഗൂഡല്ലൂര്‍ ടൗണില്‍ സംഘടിപ്പിച്ച വമ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്യ സ്വാതന്ത്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണെന്നും, രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. ഒ.കെ.എസ് തങ്ങള്‍ പാലന്തറ, സ്വാമി പ്രസാദ് നമ്പൂതിരി, ഫാദര്‍ എല്‍ദോ കാരിക്കുമ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇബ്രാഹീം ഫൈസി പേരാല്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, ലത്വീഫ് ഫൈസി വെണ്മണല്‍,അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, സയ്യിദ് ആഷിഖ് തങ്ങള്‍, അയ്യൂബ് കൂളിമാട്, ആര്‍ വി സലാം എന്നിവര്‍ പ്രസംഗിച്ചു. കെ പി മുഹമ്മദ് ഹാജി നാസര്‍ ഹാജി ഏറുമാട്, ബാപ്പു ഹാജി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ശുഹൈബ് നിസാമി സ്വാഗതവും മുസ്താഖ് ചെമ്പാല നന്ദിയും പറഞ്ഞു. 
എടക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സലീം എടക്കരയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി ജെയിംസ് ആശംസകളര്‍പ്പിച്ചു. പ്രൊ. റഹീം കൊടശ്ശേരി, കെ.എന്‍.എസ് മൗലവി, പി.ടി അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ എടച്ചേരി, ജലീല്‍ ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബത്തേരി, നാലാം മൈല്‍, എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം മുട്ടിലില്‍ പൊതുസമ്മേളനത്തോട് കൂടി സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നീതി ബോധന യാത്ര ഇന്ന് കാലത്ത് ഒമ്പത് മണിക്ക് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ നിന്നാരംഭിച്ച് രണ്ട് മണിക്ക് കട്ടാങ്ങല്‍, മൂന്ന് മണിക്ക് കൊടുവള്ളി നാല് മണിക്ക് മുതലക്കുളം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് വടകരയില്‍ സമാപിക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മുണ്ട്പാറ മുഖ്യപ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE

നീലഗിരിയില്‍ നിന്ന് ആയിരം കിലോഗ്രാം ചായപ്പൊടി സമര്‍ഖന്ദിലേക്ക്

ഗൂഡല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയിലെ പ്രതിനിധി സമ്മേളനത്തിലേക്ക് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകര്‍ ആയിരം കിലോഗ്രാം ചായപ്പൊടി നല്‍കും. ഫെബ്രുവരി പത്തൊന്‍പത് മുതല്‍ ഇരുപത്തി രണ്ട് വരെ തൃശൂര്‍ സമര്‍ഖന്ദില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പിലാണ് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകരുടെ എളിയ സല്‍ക്കാരം. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് ജില്ലാ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.
- SKSSF STATE COMMITTEE

SKSSF നീതിബോധന യാത്രക്ക് മലപ്പുറം ജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്

ഏരിയ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ ആവേശ്വോജ്ജ്വലമായി

മലപ്പുറം : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 19മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ചു നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ജില്ലയില്‍ ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. കാലത്ത് 9ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി. കെ വാര്യരെ വസതിയില്‍ സന്ദര്‍ശിച്ച് ജൂബിലി ഉപഹാര സമര്‍പ്പണത്തിന് ശേഷമാണ് ജില്ലയിലെ രണ്ടാം ദിവസ പര്യടനം ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരക്കാരായിരുന്ന വാളക്കുളം മൗലാനാ അബ്ദുല്‍ബാരി മുസ്ലിയാരുടേയും സി. എച്ച് ഐദറൂസ് മുസ്ലിയാരുടേയും മഖ്ബറാ സിയാറത്തിന് ശേഷം എടരിക്കോട് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 

സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയെ സാമൂഹികാവബോധത്തിന് ഉപയുക്തമാക്കിയതാണ് എസ് കെ എസ് എസ് എഫ് കര്‍മ പരിപാടികളുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സാന്നിദ്ധ്യമുള്ള ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സംഘടനയുടെ കര്‍മ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വാളക്കുളം സി. കെ അബ്ദു മുസ്ലിയാര്‍ക്ക് ജൂബിലി ഉപഹാരം നല്‍കി ആദരിച്ചു. പൂക്കിപ്പറമ്പ്, വേങ്ങര, കോട്ടക്കല്‍, പുത്തനത്താണി, ചാപ്പനങ്ങടി മേഖലകളില്‍ നിന്നുള്ള 120 ശാഖാ കമ്മറ്റികളുടേയും വിവിധ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റികളുടേയും എസ്. വൈ. എസ് പഞ്ചായത്ത് കമ്മറ്റിയുടേയും സ്‌നേഹോപഹാരങ്ങള്‍ പ്രതിനിധികള്‍ ജാഥാ നായകന്ന് സമര്‍പ്പിച്ചു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ. കെ. എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, കെ. ഇബ്രാഹിം മുസ്ലിയാര്‍, സി, എച്ച്. ത്വയ്യിബ് ഫൈസി, കെ. കെ. എസ്. ബി തങ്ങള്‍, ഒ. കെ. എം കുട്ടി ഉമരി, ഹനീഫ തൈക്കാടന്‍, നാസര്‍ എടരിക്കോട്, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, എ. സി മുഹമ്മദ് കട്ടി ഹാജി, എം. പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, യു. എ മജീദ് ഫൈസി, അലി കുളങ്ങര, ജലീല്‍ ചാലില്‍ കുണ്ട്, ജഹഫര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ചെമ്മാട് സ്വീകരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. യു ശാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. മാതൃകാ കര്‍ഷകന്‍ കൂപ്പയില്‍ സാജിദിനെ ജൂബിലി ഉപഹാരം നല്‍കി ആദരിച്ചു. ഇസ്ഹാഖ് ബാഖവി, റഹീം ചുഴലി, സുബൈര്‍ ബാഖവി, ഹമീദ് കുന്നുമ്മല്‍, നൗഷാദ് ചെട്ടിപ്പടി, സിദ്ദീഖ് ചെമ്മാട്, സുലൈമാന്‍ ഫൈസി കൂമണ്ണ, മുഹമ്മദലി പുളിക്കല്‍, മഹമ്മദ് കോയ തങ്ങള്‍, സൈദലവി ഫൈസി, സൈനുദ്ദീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തിരൂരങ്ങാടി, പരപ്പനങ്ങാടി, യൂണിവേഴ്‌സിറ്റി, കുന്നുംപുറം മേകലകളിലെ 125 ശാഖാ കമ്മറ്റികളുടേയും വിവിധ റൈഞ്ച് കമ്മറ്റികളുടേയും സ്‌നേഹോപഹാരങ്ങള്‍ പ്രതനിധികള്‍ നായകന്ന് സമര്‍പ്പിച്ചു.

കൊണ്ടോട്ടിയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. എസ് ഇബ്‌റാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി ഭാഗമായി ഇസ പ്രസിദ്ധീകരിച്ച ഇമാം അബൂ ഹനീഫ (റ) ജീവ ചരിത്രം കെ. മുഹമ്മദുണ്ണി ഹാജി എം. എല്‍. എക്ക് കോപ്പി നല്‍കി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. നാസറുദ്ദീന്‍ ദാരിമി, കെ. എ റഹ്മാന്‍ ഫൈസി, പി ജബ്ബാര്‍ ഹാജി, ബി. എസ്. കെ തങ്ങള്‍, സലീം എടക്കര, ആസിഫ് ദാരിമി പുളിക്കല്‍, മുഹമ്മദ് ദാരിമി, ഖയ്യൂം കടമ്പോട് ഉമര്‍ ദാരി പുളിയക്കോട്, ശിഹാബ് കുഴിഞ്ഞോളം, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍, യു. കെ. എം ബശീര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍, കിഴിശ്ശേരി, അരീക്കോട് മേഖലകളിലെ 125 ശാഖാ കമ്മറ്റികളുടെ ഉപഹാരം ജാഥാ നായകന്‍ ഏറ്റുവാങ്ങി. 

നീതി ബോധനം പുണ്യ കര്‍മ്മം : ഡോ. പി. കെ വാര്യര്‍

മലപ്പുറം : നീതി ബോധനം പുണ്യകര്‍മവും സമകാലിക സാഹചര്യങ്ങളില്‍ അനിവാര്യവുമാണെന്ന് പത്മശ്രീ ഡോ. പി. കെ വാര്യര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയില്‍ കോട്ടക്കല്‍ വെച്ച് പ്രത്യേക സ്‌നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു വാര്യര്‍. നീതിബോധന യാത്രയെ ആശീര്‍വദിച്ച വാര്യര്‍ മതമൈത്രിക്ക് വേണ്ടി സമസ്തയും കീഴ്ഘടകങ്ങളും ചെയ്യുന്ന പ്രവര്‍ത്തങ്ങളെ പ്രകീര്‍ത്തിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് കെ. കെ എസ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ഉസ്മാന്‍കുട്ടി, ഇബ്‌റാപിം ഫൈസി പേരാല്‍, കെ, എന്‍. എസ് മൗലവി, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, വി. കെ ഹാറൂണ്‍ റശീദ് എന്നിവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

അവിഹിത ധന സമ്പാദനം സാമൂഹിക വിശുദ്ധി നശിപ്പിക്കും : അബ്ബാസലി ശിഹാബ് തങ്ങള്‍

കളമശ്ശേരി : സമൂഹത്തില്‍ പടര്‍ന്ന് പിടിക്കുന്ന സാമ്പത്തിക സദാചാരമില്ലായ്മയുടെ അപകട സൂചനയാണ് നാഷണല്‍ ഗെയിംസിനെ കുറിച്ച് വന്ന വാര്‍ത്തകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.  എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നീതി ബോധനയാത്രക്ക് കളമശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പണം സമ്പാദിക്കുന്നതിന് ഏത് വഴിയും സ്വീകരിക്കുന്ന ഇക്കാലത്ത് സാമ്പത്തിക നീതിയിലേക്ക് തിരിച്ച് വരുന്നതിലൂടെ മാത്രമേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിപാടനം ചെയ്യാന്‍ കഴിയൂ. അവിഹിതമായി നടത്തുന്ന ധനസമ്പാദനം സാമൂഹിക വിശുദ്ധിയെ നശിപ്പിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ സൈനുദ്ധീന്‍ വാഫി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ അന്‍സാര്‍ ഡോ.അഫ്‌സല്‍ മുക്കോടന്‍ എന്നിവര്‍ക്ക് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. പിച്ച് അജാസ് സ്വാഗതം പറഞ്ഞു. രാവിലെ കോതമംഗലം, നെല്ലിക്കുഴില്‍ നിന്നാരംഭിച്ച പര്യടനം ആലുവ, കളമശ്ശേരി, കൈപമംഗലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാവക്കാട് ടൗണില്‍ വമ്പിച്ച പൊതുസമ്മേളനത്തോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, എ എം പരീദ് , അയ്യൂബ് കൂളിമാട്, സത്താര്‍ പന്തല്ലൂര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍ കെ എന്‍ എസ് മൗലവി ആര്‍ വി സലാം, പി എ പരീദ് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം, ആശിഖ് കുഴിപ്പുറം, കുഞ്ഞാലന്‍ കുട്ടി ഫൈസി, പി പി സുബൈര്‍ മാസ്റ്റര്‍ ശഹീര്‍ അന്‍വരി പുറങ്ങ്, മിര്‍ഷാദ് ചാലിയം, ഖാസിം ദാരിമി വയനാട് എന്നിവര്‍ പ്രസംഗിച്ചു. മുന്‍മന്ത്രി ടി എച്ച് മുസ്ഥഫ അബൂദാബി സുന്നി സെന്റര്‍ സ്ഥാപക നേതാവ് എം അലികുഞ്ഞ് മൗലവി എന്നിവരെ വസതിയില്‍ സന്ദര്‍ശിച്ച് ജാഥാനായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍  ഉപഹാരം സമര്‍പ്പിച്ചു. യാത്ര ഇന്ന് രാവിലെ ഒമ്പതരക്ക് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നാരംഭിച്ച് പതിനൊന്ന് മണിക്ക് പഴയന്നൂര്‍ ഉച്ചക്ക് മൂന്ന് മണിക്ക് ഒറ്റപ്പാലം വൈകീട്ട് നാല് മണിക്ക് പാലക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് സമാപിക്കും.

സ്‌നേഹസന്ദേശം പകര്‍ന്ന്, സ്വാന്തനസ്പര്‍ശവുമായി നീതിബോധനയാത്ര ശ്രദ്ധേയമാവുന്നു

ആലപ്പുഴ : വേറിട്ട അനുഭവങ്ങളുമായി എസ് കെ എസ് എസ് എഫ് നീതിബോധന സന്ദേശറാലി ആവേശകരമായ വരവേല്‍പുകളേറ്റുവാങ്ങി ജൈത്രയാത്ര തുടരുന്നു. സൗഹൃദ സന്ദേശങ്ങള്‍ പങ്കുവെച്ച് സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരെ സന്ദര്‍ശിച്ച് സില്‍വര്‍ ജൂബിലി സന്ദേശം കൈമാറിയും സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയില്‍ നിന്ന് നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം നല്‍കിയും പര്യടനം തുടരുന്ന നീതിബോധനയാത്ര വേറിട്ട അനുഭവമായി മാറുന്നു. ഓരോ സ്വീകരണകേന്ദ്രങ്ങളിലും നിരവധി ഇരുചക്രവാഹനങ്ങളുടെയും മറ്റുവാഹനങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജാഥാനായകനെ ആനയിക്കുന്നത്. 
പ്രമുഖ അറബി കവി വിഴിഞ്ഞം സഈദ് മൗലവി, പതിറ്റാണ്ടുകള്‍ മതപ്രഭാഷണ വേദിയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി, പ്രമുഖ സാഹിത്യകാരന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരെ തങ്ങള്‍ സന്ദര്‍ശിച്ച് സനേഹോപഹാരം നല്‍കി. 
എഴുന്നൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിയായ ശ്രീധരന്‍ നമ്പൂതിരി ജാഥാനായകന് കൊടുത്തയച്ച പുസ്തകം വളഞ്ഞവഴിയിലെ സ്വീകരണസ്ഥലത്ത് വെച്ച് കൈമാറി. വളഞ്ഞവഴിയില്‍ നടന്ന സ്വീകരണ സമ്മേളനം സയ്യിദ് അബ്ദുല്ല തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. അഹ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. എ എം പരീത് എറണാകുളം, ഇബ്രാഹിം ഫൈസി പേരാല്‍, മമ്മൂട്ടി മാസ്റ്റര്‍ തരുവണ തുടങ്ങിയവര്‍ പ്രസംഗിച്ചു. അര്‍ഷദ് ഫൈസി സ്വാഗതവും മാഹിന്‍ അബൂബക്ര്‍ നന്ദിയും പറഞ്ഞു.

ആലപ്പുഴയില്‍ സക്കറിയ ബസാറില്‍ നടന്ന സ്വീകരണസമ്മേളനം മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എംപി ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡണ്ട് സി മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ മാത്യൂ ആല്‍വിന്‍ അബ്ബാസലി തങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എം എം നസീര്‍, എ എ റസാഖ്, സത്താര്‍ പന്തല്ലൂര്‍ കെ എന്‍ എസ് മൗലവി, അയ്യൂബ് കൂളിമാട്, ആര്‍ വി സലാം, ആഷിഖ് കുഴിപ്പുറം, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മിര്‍ഷാദ് ചാലിയം, ഖാസിം ദാരിമി വയനാട്, ശഹീര്‍ അന്‍വരി പുറങ്ങ്, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി പി സുബൈര്‍ മാസ്റ്റര്‍, ഇസ്മാഈല്‍ എടച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ എം സുധീര്‍ മുസ്ലിയാര്‍ സ്വാഗതവും നാസിം വലിയമരം നന്ദിയും പറഞ്ഞു. മണ്ണഞ്ചേരി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം തൊടുപുഴയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. 

ഇന്ന് (ബുധന്‍) രാവിലെ ഒമ്പതരക്ക് കോതമംഗലം നെല്ലിക്കുഴിയില്‍ പ്രഥമസ്വീകരണ സമ്മേളനം നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ആലുവ, മൂന്ന് മണിക്ക് കളമശ്ശേരി, നാലരക്ക് കൈപമംഗലം എന്നിവിടങ്ങളിലെ സ്വീകരണപരിപാടികള്‍ക്ക് ശേഷം ചാവക്കാട് സമാപിക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും പ്രസംഗിക്കും.
- SKSSF STATE COMMITTEE

ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഭാഗിക ജനാധിപത്യമെന്ന് ജി സുധാകരന്‍

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയില്‍ നടന്ന എസ് കെ എസ് എസ് എഫ് നീതിബോധനയാത്രയുടെ സമാപന സമ്മേളനം മുന്‍ മന്ത്രി ജി സുധാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ : ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഭാഗിക ജനാധിപത്യമാണെന്നും മുപ്പത്തിയൊന്ന് ശതമാനം ജനങ്ങളുടെ പിന്തുണ കൊണ്ട് ഭരിക്കുന്നവര്‍ എന്തുമാവാമെന്ന് ധരിക്കേണ്ടതില്ലെന്നും മുന്‍മന്ത്രിയും എം എല്‍ എയുമായ ജി സുധാകരന്‍. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധനയാത്രയുടെ സമാപന സമ്മേളനം തൃക്കുന്നപ്പുഴയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നാലിലൊന്ന് ജനങ്ങള്‍ വോട്ട് പോലും ചെയ്യാത്ത രാജ്യത്ത് പങ്കാളിത്ത ജനാധിപത്യമല്ല, പങ്കില്ലാത്ത ജനാധിപത്യമാണുള്ളത്. ആര് അധികാരത്തില്‍ വന്നാലും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ല. രാഷ്ട്രപിതാവിന്റെ പ്രതിമക്ക് പകരം മറ്റൊരാളുടെ പ്രതിമയുണ്ടാക്കിയാല്‍ ആ മഹത്വം കിട്ടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. നവാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി മുഖ്യാതിഥിയായിരുന്നു. ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് വിനോദ്കുമാര്‍, കെ എന്‍ എസ് മൗലവി, അയ്യൂബ് കൂളിമാട്, സി മുഹമ്മദ് അല്‍ഖാസിമി, എം എ അബ്ദുറഹ്മാന്‍ ഖാസിമി, ഹാരിസ് ഹാജി അണ്ടോളിന്‍ പ്രസംഗിച്ചു.എസ് നിയാസ് മദനി സ്വാഗതവും അശ്‌റഫ് പാനൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ആവേശം ഉയര്‍ത്തി നീതി ബോധന യാത്രക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്രക്ക് ബീമാപള്ളിയില്‍ ഉജ്ജ്വല തുടക്കം. ബീമാപളളി മഖ്ബറ സിയാറത്തിന് ശേഷം നടന്ന പ്രഥമ സ്വീകരണ സമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ മത സ്വാതന്ത്യം നല്‍കുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യക്കുളളത് എന്നും അതിനെ വികലമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ബീമാപളളി റഷീദ്, അഹ്മ്മദ് കബീര്‍ ദാരിമി, നസ്വീര്‍ ഖാന്‍ ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വര്‍ക്കല, കേരളപുരം, കരുനാഗപ്പളളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്   ശേഷം തൃക്കുന്നപ്പുഴയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. സി എച്ച് ത്വയ്യിബ് ഫൈസി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അയ്യൂബ് കൂളിമാട്, കെ എന്‍ എസ് മൗലവി, മുസ്തഫ അഷ്‌റഫി കക്കുപടി, മമ്മൂട്ടി മാസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ഖാസിം ദാരിമി, ആശിഖ് കൂഴിപ്പുറം, ആര്‍ വി എ സലാം, അബ്ദുള്ള കുണ്ടറ, ഇസ്മായില്‍ ഹാജി എടച്ചേരി, ശഹീര്‍ അന്‍വരി പുറങ്ങ്, മുഹ്‌സിന്‍ അശ്അരി, മിര്‍ഷാദ് യമാനി  എന്നിവര്‍ പ്രസംഗിച്ചു. 

യാത്ര ഇന്ന് (ചൊവ്വ) 9.30 ന് അമ്പലപ്പുഴയില്‍ നിന്ന് ആരംഭിച്ച് രാവിലെ 11.30 ന് ആലപ്പുഴയിലും ഉച്ചക്ക് 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശേരിയിലും എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30 ന് തൊടുപുഴയില്‍ സമാപിക്കും.
- SKSSF STATE COMMITTEE

സില്‍വര്‍ ജൂബിലി സന്ദേശവുമായി അബ്ബാസലി ശിഹാബ് തങ്ങള്‍ ശിവഗിരി മഠത്തില്‍

വര്‍ക്കല ശിവഗിരി മഠത്തില്‍ എത്തിയ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സ്വാമി പ്രകാശാനന്ദ പൊന്നാട അണീയിച്ചു സ്വീകരിക്കുന്നു
വര്‍ക്കല : നീതി ബോധന യാത്രയുമായി തിരുവനന്തപുരം നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്. തങ്ങളെ സ്വാമി പ്രകാശാനന്ദ പെന്നാട അണീയിച്ചു സ്വീകരിച്ചു. രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും സാമൂഹ്യ നീതി പുനസ്ഥാപിക്കുകയുമാണ് യാത്ര സന്ദേശമെന്ന് തങ്ങള്‍ പറഞ്ഞു. സാമൂഹ്യ നീതിയാണ് ശ്രീ നാരായണ ഗുരുവിന്റെ ജീവിത സന്ദേശമെന്നും നീതി ബോധന യാത്രക്ക് എല്ലാ ആശീര്‍വാദവും നല്‍കുമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവ ചരിത്രം എന്ന ഗ്രന്ഥം സ്വാമിജി തങ്ങള്‍ക്ക് സമ്മാനിച്ചു. ഓണമ്പിളളി മുഹമ്മദ് ഫൈസി, സി എച്ച് ത്വയിബ് ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍, കെ എന്‍ എസ് മൗലവി, ഇസ്മായില്‍ ഹാജി എടച്ചേരി, ആര്‍ വി എ സലാം തുടങ്ങിയവര്‍ തങ്ങളോടപ്പം ഉണ്ടായിരുന്നു. സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ സ്വീകരണത്തിനു നേത്യതം നല്‍കി.
- SKSSF STATE COMMITTEE