Showing posts with label CM-Maqam-Madavoor. Show all posts
Showing posts with label CM-Maqam-Madavoor. Show all posts

ശഹീദെ മില്ലത്ത് സി. എം ഉസ്താദ് അനുസ്മരണ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവും കാസര്‍കോട് ജില്ലയിലെ സ്വാതന്ത്രാനന്തര വിദ്യഭ്യാസ വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാനും, കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ ഒരാളുമായിരുന്ന ശഹീദെ മില്ലത്ത് സിഎം അബ്ദുല്ല മൗലവി ചെമ്പരിക്ക ഉസ്താദിന്റെ അഞ്ചാം ആണ്ട് നേര്‍ച്ചയോടനുബന്ദിച്ച് തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് സര്‍വ്വ കലാശാല ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി എം ഐ സി സ്റ്റുഡന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന സിഎം ഉസ്താദ് ;അനുസ്മരണ പരിപാടിയുടെ 25 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 
സ്വാഗത സംഘം ഭാരവാഹികള്‍ : നിസാമുദ്ദീന്‍ ഇര്‍ശാദി മവ്വല്‍ (ചെയര്‍മാന്‍) ഹനീഫ് ഇര്‍ശാദി താസ്‌കന്റ്, മുനാസ് ഇര്‍ശാദി ചേരൂര്‍, ഇസ്മായീല്‍ ഇര്‍ശാദി ബദിയടുക്ക (വൈസ് ചെയര്‍മാന്‍) സിദ്ദീഖ് ഇര്‍ശാദി മവ്വല്‍, കരീം ഇര്‍ശാദി കോട്ടോടി (കണ്‍വിനേര്‍സ്) സിദ്ദീഖ് ഇര്‍ശാദി മണിയൂര്‍ (കേഡിനേറ്റര്‍) അറഫാത്ത് ഇര്‍ശാദി പൂച്ചക്കാട്, ജാഫര്‍ ഇര്‍ശാദി പൂച്ചക്കാട്, ജാബിര്‍ ഇര്‍ശാദി ബജം, ശമ്മാസ് ഇര്‍ശാദി ശിറിയ, റാശിദ് ഇര്‍ശാദി പൂമംഗലം, നൗഫല്‍ ഇര്‍ശാദി മംഗലാപുരം, ശരീഫ് ഇര്‍ശാദി കൂവ്വത്തോട്ടി, ഹബീബ് ഇര്‍ശാദി കോളിയടുക്കം, സുലൈമാന്‍ ഇര്‍ശാദി പെരുമളാബാദ്, ശിബ്‌ലി നുഅ്മാന്‍ ഇര്‍ശാദി വാവാട്, ഹെദര്‍ ഇര്‍ശാദി കില്‍ത്താന്‍ ദ്വീപ് 
എന്നിവരെ മെമ്പര്‍ മാരാരായും തെരഞ്ഞെടുത്തു. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് ഇര്‍ശാദി മണിയൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഇസ്മായില്‍ ഇര്‍ശാദി ബദിയഡുക്ക ഉദ്ഘാടനം ചെയ്തു.
- Sidheeque Maniyoor

സിഎം അബ്ദുല്ല മൗലവി അഞ്ചാം ആണ്ടുനേര്‍ച്ച സമാപിച്ചു

സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ചെമ്പരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കുന്നു
ചട്ടഞ്ചാല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉലമാ ഉപാധ്യക്ഷനും മംഗളൂരു കീഴൂര്‍ സംയുക്ത ജമാഅത്തുകളുടെ ഖാദിയുമായിരുന്ന സിഎം അബ്ദുല്ല മൗലവി ചെമ്പിരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ച സമാപിച്ചു. ചെമ്പിരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കി. തുടര്‍ന്ന് മാഹിനാബാദ് എം ഐസി ക്യാമ്പസില്‍ നടന്ന പ്രാര്‍ഥനാസദസ്സിന് നീലേശ്വരം ഖാദി ഇകെ മഹ്മൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. 
അനുസ്മരണ പരിപാടി അഡ്വ. സിഎന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എം ഐസി വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാസി ഇകെ മഹ്മൂദ് മുസ്ലിയാര്‍, ടി ഡി അഹ്മദ് ഹാജി, കെകെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സിഎച്ച് അബ്ദുല്ലക്കുഞ്ഞി ചെറുകോട്, നെക്കര അബൂബക്കര്‍ ഹാജി, ജലീല്‍ കടവത്ത്, തെക്കില്‍ ഖതീബ് യൂനുസ് സഖാഫി, എംപി മുഹമ്മദ് ഫൈസി ചേരൂര്‍, ഖാസി മുഹമ്മദ് ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് ഹാജി പാക്യര, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, സികെകെ മാണിയൂര്‍, സ്വാലിഹ് ഹാജി ചൗക്കി, ശാഫി ഹാജി ബേക്കല്‍, ടിഎന്‍ അഹ്മദ് ഹാജി തെക്കില്‍, മല്ലം സുലൈമാന്‍ ഹാജി, ഹസൈനാര്‍ ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിംകുട്ടി ദാരിമി, അബ്ദുല്ലാഹില്‍ അര്‍ശദി, ഡോ. സലീം നദ്‌വി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ശൗഖുല്ലാഹ് ഇര്‍ശാദി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, സിറാജ് ഹുദവി, അബ്ദുല്‍ റഊഫ് ഹുദവി, അന്‍സാര്‍ ഹുദവി, സിറാജ് ഇര്‍ശാദി ബെദിമല, അബ്ദുല്‍ സമദ് ഹുദവി തുവ്വൂര്‍, ശെഫീഖ് ഇര്‍ശാദി പള്ളിപ്പുഴ, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, ഹക്കീം ഇര്‍ശാദി ഹദ്ദാദ് നഗര്‍, റശീദ് ഇര്‍ശാദി തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

മടവൂര്‍ സി.എം. മഖാം ഉറൂസ്; മത പ്രഭാഷണ പരമ്പരക്ക് തുടക്കമായി

മടവൂര്‍ • ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി.എം. മഖാം ശരീഫിലെ ഉറൂസിനു തുടക്കമായി. ഉറൂസിന്റെ ഭാഗമായി മത പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. 
പ്രഥമ ദിനത്തിൽ സമസ്‌ത ട്രഷറര്‍ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തിനു ശേഷം സി.എം. കുഞ്ഞിമാഹിന്‍ മുസല്യാര്‍ കൊടി ഉയര്‍ത്തിയതോടെയാണ്‌ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന്‌ തുടക്കമായത്‌. ഇനിയുള്ള മൂന്നു ദിനരാത്രങ്ങളില്‍ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരിക്കും. മതപ്രഭാഷണ പരമ്പര  കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഇ. അഹമ്മദ്‌കുട്ടി ഫൈസി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എം. മുഹമ്മദ്‌, വി.സി. റിയാസ്‌ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്നലെ രാവിലെ നടന്ന അനുസ്‌മരണ സമ്മേളനം സമസ്‌ത ജന. സെക്രട്ടറി  സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ ഉദ്‌ഘാടനം ചെയ്തു.

വിശ്വാസ സാഗരമായി മടവൂര്‍ സി.എം. മഖാം

 മടവൂര്‍: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് മുബാറക്ക് ആരംഭിച്ചതോടെ മടവൂര്‍ പ്രദേശം വിശ്വാസ സാഗരമായി. പ്രതികൂല കാലാവസ്ഥ വകവെക്കാതെ ആയിരങ്ങളാണ് ഇന്നലെ നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ മഖാം ഗേറ്റിനടുത്തുനിന്ന് ദഫിന്റെ അകമ്പടിയോടെ മഖാം ശരീഫിലേക്ക് ആനയിക്കുകയായിരുന്നു. ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിന് വിശാലമായ മസ്ജിദ് നിറഞ്ഞുകവിഞ്ഞു. നിരവധി പേര്‍ മഖാമിന്റെ മുറ്റത്തും മറ്റും നിന്നാണ് ജുമുഅ നിര്‍വ്വഹിച്ചത്.
വാഹനങ്ങളെയും ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ മടവൂര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. രാത്രി നടന്ന മതപ്രഭാഷണ പരിപാടിയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കൊടി ഉയര്‍ത്തല്‍, മതപ്രഭാഷണം, ഓത്തിടല്‍, അനുസ്മരണ സമ്മേളനം, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളാണ് ഉറൂസ് മുബാറക്കിന്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, എന്നിവര്‍ക്കു പുറമെ സമസ്ത പ്രസിഡണ്ട് കോയക്കുട്ടി മുസ്‌ല്യാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏതാണ്ടെല്ലാ നേതാക്കളും വിവിധ ചടങ്ങുകളിലായി ഉറൂസ് മുബാറക്കില്‍ സംബന്ധിക്കുന്നുണ്ട്.

മടവൂര്‍ സി.എം. മഖാം ഉറൂസ് ആഗസ്റ്റ് 11-15; ലൈവ് KICR-SKSSF ക്ലാസ് റൂമില്‍

ഇന്ന് (12 തിങ്കളാഴ്ച)
( 2 pm ) : അനുസ്മരണ സമ്മേളനം. സയ്യിദ് താഹാ തങ്ങള്‍ മഞ്ചേശ്വരം, ശൈഖുനാ പാറന്നൂര്‍ ഉസ്താദ്, താഖ അഹമ്മദ് മുസ്ലിയാര്‍ (മംഗലാപുരം ഖാസി), അനുസ്മരണ പ്രഭാഷണം : അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉസ്താദ് (SKSSF സംസ്ഥാന ജന. സെക്രട്ടറി), അനുസ്മരണങ്ങള്‍ : പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍ , മലയമ്മ അബൂബക്കർ ഫൈസി, പി.ടി.എ റഹീം MLA, വി എം ഉമ്മര്‍ MLA, സി. മോയിന്‍ കുട്ടി MLA.
( 7 pm ) : മുസ്ഥഫ ഹുദവി ആക്കോട് ഉസ്താദിന്റെ പ്രഭാഷണം "തകരുന്ന ബന്ധങ്ങള്‍ " സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ (കോഴിക്കോട് ഖാസി) ഉദ്ഘാടനം ചെയ്യുന്നു.
13 ചൊവ്വാഴ്ച : (7 pm) മുസ്ഥഫ ഹുദവി ആക്കോട് ഉസ്താദിന്റെ പ്രഭാഷണം - വിഷയം: "ഔലിയാക്കള്‍ " വേദിയില്‍ : കുമ്പോള്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ , നാസിര്‍ ഫൈസി കൂടത്തായി മറ്റു പ്രമുഖര്‍.
14 ബുധനാഴ്ച : ( 7 pm ) : ഉദ്ബോധനം : സിറാജുദ്ദീന് ദാരിമി കക്കാട്. ഉദ്ഘാടനം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങള്‍. ദിക്ര് ദുആ സമ്മേളനം. നേതൃത്വം : സയ്യിദ് ജിഫ്രി മുഹമ്മദ്‌ മുത്തു കോയ തങ്ങള്‍ , പാണക്കാട് നാസിര്‍ ഹയ്യ്‌ ശിഹാബ് തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി), സയ്യിദ് ഹാശിം കോയ തങ്ങള്‍ കണ്ണൂര്‍ , ശൈഖുനാ പാറന്നൂര്‍ ഉസ്താദ്, ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്, ശൈഖുനാ വാവാട് കുഞ്ഞിക്കോയ ഉസ്താദ്, ശൈഖുനാ പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ , ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍.
- Usman Edathil