സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന മൗലിദ് മജ്‍ലിസ് ഇന്ന് മനാമ യമനി മസ്ജിദില്‍

ബഹ്റൈന്‍ : അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഇന്ന് (02/01/15) രാത്രി ഇശാ നിസ്‌കാര ശേഷം മനാമ യമനി മസ്ജിദില്‍ മൗലിദ് മജ്‌ലിസും ഉദ്‌ബോധന സദസ്സും സംഘടിപ്പിക്കുന്നു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. മൗലിദ് മജ്‌ലിസുകള്‍ക്ക് പുറമെ മനാമയിലും വിവിധ ഏരിയകളിലും നടത്തപ്പെടുന്ന മീലാദ് സംഗമങ്ങളില്‍ പ്രമുഖ പന്ധിതരും പ്രഭാഷകരുമായ ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുനീര്‍ ഹുദവി വിളയില്‍, സാലിം ഫൈസി കുളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ കേന്ദ്ര മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാ മത്‌സരങ്ങളും ബുര്‍ദ മജ്‌ലിസും ജനുവരി 23ന് പാകിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും.
- Samastha Bahrain