കോഴിക്കോട്
: SYS 60-ാം
വാര്‍ഷിക മഹാസമ്മേളന ദിവസമായ
ഫെബ്രുവരി 16ന്
ഞായറാഴ്ച സമസ്ത കേരള ഇസ്‌ലാം
മത വിദ്യാഭ്യാസ ബോര്‍ഡ്
രജിസ്‌ത്രേഷനുള്ള എല്ലാ
മദ്‌റസകള്‍ക്കും പൊതു
അവധിയായിരിക്കും.
പഠനക്ലാസിലും
സമ്മേളനത്തിലും സംബന്ധിക്കുന്ന
മുഅല്ലിംകള്‍ക്ക് 15, 17
(ശനി,
തിങ്കള്‍)
ദിവസങ്ങളില്‍
ഡ്യൂട്ടിലീവ് അനുവദിക്കാനും
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹ സമിതി
തീരുമാനിച്ചു. വാദിത്വൈബ
നഗരിയില്‍ ഡ്യൂട്ടി
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്
പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും.
സമ്മേളനം
വന്‍വിജയമാക്കാന്‍ ബന്ധപ്പെട്ടവരോട്
യോഗം അഭ്യര്‍ത്ഥിച്ചു.
പൈല്‍വാള്‍കോളനി
നൂറുല്‍ ഇസ്‌ലാം മദ്‌റസ
(മൈസൂര്‍),
കോട്ടത്തറ-ബി.പി.അങ്ങാടി
മദ്‌റസത്തുല്‍ വില്‍ദാദന്‍
(മലപ്പുറം),
താന്നിയംകോട്
ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ
(തൃശൂര്‍)
എന്നീ മൂന്ന്
മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം
നല്‍കി. ഇതോടെ
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ
എണ്ണം 9379 ആയി.
കോഴിക്കോട്
സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍
ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട്
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ജനറല്‍സെക്രട്ടറി
കോട്ടുമല ടി.എം.ബാപ്പു
മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
സയ്യിദ് സ്വാദിഖ്
അലി ശിഹാബ് തങ്ങള്‍,
ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍,
ഡോ.
എന്‍.എ.എം.അബ്ദുല്‍ഖാദിര്‍,
സി.കെ.എം.സ്വാദിഖ്
മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി
ഹാജി, എം.സി.മായിന്‍
ഹാജി, കെ.എം.
അബ്ദുല്ല
മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍
മൗലവി ആലുവ, കെ.ടി.ഹംസ
മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, കെ.
ഉമ്മര്‍ ഫൈസി
മുക്കം, ഇ.
മൊയ്തീന്‍
ഫൈസി പുത്തനഴി സംസാരിച്ചു.
പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari