കടമേരി റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസ SKSBV പൈതൃക സന്ദേശ റാലി നടത്തി

കടമേരി : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സുന്നീ യുവജന സംഘം സംസ്ഥാന കമ്മിറ്റി കാസര്‍ഗോഡ് വാദിത്വൈബയില്‍ സംഘടിപ്പിക്കുന്ന അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കടമേരി റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസ യൂണിറ്റ് SKSBV പൈതൃക സന്ദേശ റാലി സംഘടിപ്പിച്ചു. റൈഞ്ച് സെക്രട്ടറി ഫഹദുറഹ്മാന്‍, ടി.കെ, ഫായിസ് എസ്.കെ.പി, നബീല്‍ നിട്ടൂര്‍, അലി മുഹമ്മദ് ജദീര്‍, ആദില്‍ കടമേരി, അബ്ദുല്‍ ഫത്താഹ്, നബീല്‍ പാറാട്, ഹാറൂണ്‍ നരിപ്പറ്റ, ഫാഹിം കൊടുവള്ളി, ശാനിഫ് നേതൃത്വം നല്‍കി.
ബോര്‍ഡിംഗ് ക്യാമ്പസില്‍ നടന്ന സമാപന സംഗമത്തില്‍ സദര്‍ മുഅല്ലിം കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, നാസര്‍ ബാഖവി, സുഹൈല്‍ റഹ്മാനി, സിദ്ധീഖ് റഹ്മാനി, ബദ്‌റുദ്ധീന്‍ റഹ്മാനി, അബൂബക്കര്‍ ദാരിമി, കുഞ്ഞമ്മദ് മൗലവി, ശുഎൈബ് ദാരിമി, റഊഫ് മാസ്റ്റര്‍, അനസ് മാസ്റ്റര്‍, മുജീബ് മാസ്റ്റര്‍ സംബന്ധിച്ചു.
- Rahmaniya Katameri