ദമ്മാം SKIC, SYS സംയുക്താഭിമുഖ്യത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു

ദമ്മാം : സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെയും സുന്നി യുവജന സംഘത്തിന്‍റെയും ദമ്മാം ചാപ്ടറിന്‍റെ ആഭിമുഖ്യത്തില്‍ തീവ്രവാദ, ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനുവരി 31 ന് നെസ്റ്റോ ഓഡിറ്റോറിയത്തില്‍ മനുഷ്യ ജാലിക തീര്‍ത്തു. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്രടമാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും മതം പ്രബോധനം ചെയ്യാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നു. അത്കൊണ്ട് പരസ്പര സൌഹാര്‍ദവും ഐക്യവും കൊണ്ട് മാത്രമേ രാഷ്ട്രത്തിന്‍റെ സുരക്ഷ സാധ്യമാകുകയുള്ളൂയെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പൂര്‍വ ചരിത്രം കൂട്ടായ്മയുടേതാണ്. സ്വാതന്ത്ര ലബ്ദി തന്നെ അതിന്‍റെ പരിണിത ഫലമായിരുന്നു. സാമൂതിരിമാരും കുഞ്ഞാലി മരക്കാര്മാരും ഒന്നിച്ച് നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും ആ പാരമ്പര്യം മുറുകെപിടിച്ച് രാഷ്ടത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്‍റ കരുതല്‍ എന്ന പ്രമേയത്തില്‍ നടത്തിയ മനുഷ്യജാലിക ആവശ്യപ്പെട്ടു.
ഡോക്ടര്‍ അജയ് വര്‍ഗീസ് പരിപാടി ഉല്‍ഘാടനം ചെയ്തു. എസ്.കെഐ.സി പ്രസിഡണ്ട് ബഹാഉദ്ദിന്‍ നദ്‍വി മുഖ്യ പ്രഭാഷണം നടത്തി. SYS സെക്രട്ടറി സകരിയ്യ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖാദര്‍ ചെങ്കള (കെ.എം.സി.സി), അബ്ദുല്ല മഞ്ചേരി ഇന്ത്യന്‍ സ്കൂള്‍, ഉമര്‍ ഓമശ്ശേരി (എസ്.കെഐ.സി), മുഹമ്മദലി പാഴൂര്‍ (..സി.സി), സഅദ് (നെസ്റ്റോ), ഷാജി മതിലകം (നവോദയ), മുഹമ്മദ് കുട്ടി കോഡൂര്‍ (സഫ മെഡിക്കല്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുസ്ഥഫ റഹ്മാനി സ്വാഗതവും റഷീദ് ദാരിമി നന്ദിയും പറഞ്ഞു.
- skicdammam