സമസ്ത ബഹ്റൈന്‍ ഉമ്മുല്‍ ഹസം ഏരിയ മീലാദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഫഖ്‌റുദ്ധീന്‍ കോയതങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
ഉമ്മുല്‍ ഹസം : 'മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി ഉമ്മുല്‍ ഹസം ഏരിയയില്‍ നടന്നുവന്ന പ്രതിദിന മൗലിദ് മജ്‌ലിസിന് ഏരിയാ സമ്മേളനത്തോടെ ഉജ്ജ്വല സമാപനമായിഉമ്മുല്‍ ഹസമിലെ അപ്പാച്ചി റെസ്റ്റോറന്റിന് മുന്‍വശമുള്ള ഷാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓരോ വിശ്വാസിയുടെയുംരഹസ്യവും പരസ്യവുമായ ജീവിതം ഒരേപോലെ നന്മയിലധിഷ്ഠിതമാവണം. അതിന് പ്രവാചക സ്‌നേഹവും തഖ്‌വയിലധിഷ്ഠിതവുമായ ജീവിതവുമാണ് വേണ്ടത്. മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ ഇന്ന് നമ്മുടെ സ്വകാര്യതകള്‍ സ്പഷ്ടമാണ്.
അതു ഭാര്യമാരടക്കമുള്ളവര്‍ക്കെല്ലാം യഥേഷ്ടം പരിശോധിക്കാനാവുന്ന വിധം വെക്കാന്‍ ഓരോ വിശ്വാസിക്കും കഴിയണം. വ്യക്തി ജീവിതങ്ങള്‍ സംശുദ്ധമാക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി തങ്ങള്‍ പറഞ്ഞു. നാട്ടില്‍ പോകുന്ന ഉസ്താദ് ഇബ്രാഹിം ദാരിമിക്കുള്ള യാത്രയപ്പും ചടങ്ങില്‍ നടന്നു. സുലൈമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് എന്നിവര്‍ സംസാരിച്ചു. മൗസല്‍ മൂപ്പന്‍ തിരൂര്‍, നസീര്‍ കുറ്റിയാടി, ശറഫുദ്ധീന്‍ മാട്ടൂല്‍, ജഅ#്ഫര്‍ കണ്ണൂര്‍, ശംസുദ്ധീന്‍ പാനൂര്‍, ഗഫൂര്‍ കൈപമംഗലം എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍ സ്വാഗതവും നൗഷാദ് ടി.വി.എം നന്ദിയും പറഞ്ഞു.