ത്രിക്കരിപ്പൂര്‍ റെയിഞ്ച് മുഅല്ലിം ഫെസ്റ്റ് മെട്ടമ്മല്‍ ജേതാക്കള്‍

ത്രിക്കരിപ്പൂര്‍ : ത്രിക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്റസ മാനേജ്മെന്റും സംയുക്തമായി തങ്കയം മുനീറുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച മുഅല്ലിം വിദ്യാര്‍ത്ഥി ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം SKSSF സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എം..സി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെക്രട്ടറി കെ.ടി അബ്ദുല്ല മൌലവി അനുസ്മരിച്ചു. ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല, ജൂബിലി മൊയ്തീന്‍ കുട്ടി ഹാജി, .കെ അബ്ദുസ്സലാം ഹാജി, ഖമറുദ്ധീന്‍ ഫൈസി, ഹാരിസ് ഹസനി, ലുഖ്മാന്‍ അസ്അദി, യു.പി.സി അഹ്മദ് ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. മുഅല്ലിം ഫെസ്സില്‍ മെട്ടമ്മല്‍ നജാതുസ്വിബിയാന്‍ മദ്റസ ഒന്നാം സ്ഥാനവും എടച്ചാക്കൈ ഇര്‍ഷാദുസ്വിബിയാന്‍ മദ്റസ
രണ്ടാം സ്ഥാനവും ഹയാതുല്‍ ഇസ്ലാം മദ്റസ ചന്തേര മുന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ ഹയാതുല്‍ ഇസ്ലാം മദ്റസ ചന്തേര, അന്‍വാറുല്‍ ഇസ്‍ലാം മദ്റസ വള്‍വക്കാട്, നൂറുല്‍ ഹുദാ മദ്റസ ഉടുമ്പുന്തല യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
- HARIS AL HASANI Ac