കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ചായസല്‍ക്കാരം പരിപാടി ഇന്ന് രാത്രി നടക്കും. സമ്മേളന നഗരിയായ ഇന്ദിരാനഗര്‍ വാദിതൈ്വബയിലൂടെ രാത്രി 9 മണിക്ക് ശേഷം പോകുന്നവര്‍ക്ക് എസ്.കെ. എസ്.എസ്.എഫ് വളണ്ടിയര്‍മാര്‍ ചായ സല്‍ക്കാരം നല്‍കി സമ്മേളന സന്ദേശം കൈമാറുമെന്ന് ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.