ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനം; ഹുദവീസ് ഹെറാള്‍ഡിന് നാളെ (10 തിങ്കള്‍ ) തുടക്കം

തിരൂരങ്ങാടി : ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹസമ്മേളനത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയക്ക് കീഴില്‍ നടക്കുന്ന ഹുദവീസ് ഹെറാള്‍ഡിന് നാളെ (തിങ്കള്‍) കോഴിക്കോട് വരക്കല്‍ മഖാമില്‍ തുടക്കമാവും.
10 ന് പുവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍, മാവൂര്‍, മുക്കം, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, കീഴ്‌ശ്ശേരി, തൃപ്പനച്ചി എന്നിവിടങ്ങളില്‍ പര്യടനം നടത്തി മഞ്ചേരിയില്‍ സമാപിക്കും.
11 ന് എടക്കര, ചുങ്കത്തറ, നിലമ്പൂര്‍, മമ്പാട്, വണ്ടൂര്‍, വാണിയമ്പലം, കാളിക്കാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, പാണ്ടിക്കാട്, ചുങ്കം, പെരിന്തല്‍മണ്ണ, തൂത, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വല്ലപ്പുഴയില്‍ സമാപിക്കും.
12 ന് പട്ടാമ്പി, കൂറ്റനാട്, തൃത്താല, കുമ്പിടി, ആനക്കര, പടിഞ്ഞാറങ്ങാടി, എടപ്പാള്‍, ആലത്തിയൂര്‍, തിരൂര്‍,
താനൂര്‍, തിരൂരങ്ങാടി എന്നിവടിങ്ങളില്‍ പര്യടനം നടത്തി മമ്പുറത്ത് സമാപിക്കും.
- Darul Huda Islamic University