പി പി മുഹമ്മദ് ഫൈസി സംഘബോധത്തിനു പിന്നിലെ ചാലക ശക്തി : SKIC സൗദി നാഷണല്‍ കമ്മിറ്റി

റിയാദ് : സമസ്ത മുശാവറ മെമ്പറും എസ് വൈ എസ് നേതാവുമായ പി പി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററി അനുശോചിച്ചു. സംഘ ബോധത്തിനു പിന്നിലെ ചാലക ശക്തിയായിരുന്നു ഫൈസിയെന്നും സംഘ ശക്തിയുടെ ഇന്നെലകള്‍ ചൂടും മണവും നഷ്ടപ്പെടാതെ പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ഫൈസി വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയിലെ എല്ലാ സമസ്ത കേരള ഇസ്‌ലാമിക് സെന്ററുകളിലും വ്യാഴം വെളളി ദിവസങ്ങളിലായി മയ്യിത്ത് നിസ്‌ക്കാരവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുമെന്ന് എസ് കെ ഐ സി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ , എന്‍ സി മുഹമ്മദ് കണ്ണൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
- Aboobacker Faizy