തൃശൂര്‍
: പക്വതയും
കാര്യബോധവും വിവാഹത്തിന്റെ
മാനദണ്ഡമാക്കി പ്രായപരിധിയിലുള്ള
നിഷ്‌കര്‍ഷത ഒഴിവാക്കുന്നതാണ്
ഗുണകരമെന്ന് SKSSF സംസ്ഥാന
ജന. സെക്രട്ടറി
ഓണംപിള്ളി മുഹമ്മദ് ഫൈസി
അഭിപ്രായപ്പെട്ടു.
ആറ്റൂരില്‍
നടന്ന എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്
ക്യാമ്പ് ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. പുതിയ
വിവാദങ്ങള്‍കൊണ്ട് മുസ്‌ലിം
സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള
അജണ്ടകളെ തിരിച്ചറിയണമെന്നും
അദ്ദേഹം പറഞ്ഞു. നിരവധി
രാഷ്ട്രങ്ങളില്‍ വിവാഹിതരാവാന്‍
പ്രായം നിശ്ചയിച്ചിട്ടില്ല.
പലയിടങ്ങളിലും
പതിനെട്ടില്‍ താഴെയുമാണ്.
നിലവില്‍
പതിനാറില്‍ വിവാഹിതരാവാനുള്ള
മുസ്‌ലിം പെണ്‍കുട്ടികളുടെ
അവകാശം നിശേധിക്കരുത്.
പതിനെട്ട്
വയസ്സിന് താഴെയുള്ള വിവാഹങ്ങള്‍
രജിസ്റ്റര്‍ ചെയ്യില്ലെന്ന
സര്‍ക്കുലര്‍ ദോഷം സൃഷ്ടിക്കും.
വിവാദങ്ങളവസാനിപ്പിച്ച്
സുതാര്യമായ നിയമവ്യവസ്ഥകള്‍
നിര്‍മിക്കണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.
എസ്.എസ്.എല്‍.സി,
പ്ലസ്ടു
പരീക്ഷകളില്‍ ജില്ലയില്‍
മികച്ച വിജയം നേടിയ
വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍
എസ്.കെ.എസ്.എസ്.എഫ്
കമ്മിറ്റി ഏര്‍പ്പെടുത്തിയ
അവാര്‍ഡുകള്‍ പരിപാടിയില്‍
വിതരണം ചെയ്തു.
ചടങ്ങില്‍
എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍ ജില്ലാ പ്രസിഡന്റ്
അന്‍വര്‍ മുഹ്‌യിദ്ദീന്‍
ഹുദവി അധ്യക്ഷത വഹിച്ചു.
യു.എ.ഇ
നാഷണല്‍ കമ്മിറ്റി ജന.
സെക്രട്ടറി
ഹുസൈന്‍ ദാരിമി അകലാട്,
എസ്.വൈ.എസ്
ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍
ഫൈസി തിരുവത്ര, അബു
ഹാജി, ഹംസ
അന്‍വരി മോളൂര്‍,
എസ്.കെ.എസ്.എസ്.എഫ്
ജില്ലാ ഭാരവാഹികളായ അബ്ദുല്‍
അഹദ് വാഫി ചേര്‍പ്പ്,
പി.എസ്
ഇസ്ഹാഖ് മൂന്നുപീടിക,
ഹാഫിള് അബൂബക്ക്ര്‍
തൃശൂര്‍, എം.എച്ച്
ഹാശിഫ്, ശരീഫ്
ദാരിമി വെള്ളറക്കാട്,
അബ്ദുര്‍റഹ്മാന്‍
പഴയന്നൂര്, ശഫീഖ്
ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ്
ജില്ലാ ജന. സെക്രട്ടറി
സയ്യിദ് ശാഹിദ് കോയതങ്ങള്‍
സ്വാഗതവും ട്രഷറര്‍ ശിഹാബുദ്ദീന്‍
തങ്ങള്‍ കരൂപടന്ന നന്ദിയും
പറഞ്ഞു.
- anwar muhiyidheen