കാഞ്ഞങ്ങാട്
: പരമ്പരാഗതമായി
ശാന്തിയോടെയും സമാധാനത്തോടെയും
കഴിഞ്ഞ് കൂടുന്ന ബല്ലാകടപ്പുറ
മഹല്ലില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള
ബോധപൂര്‍വ്വ ശ്രമമാണ് എ.പി
വിഭാഗം പ്രവര്‍ത്തകരില്‍
നിന്നുണ്ടായതെന്ന് കാസര്‍ഗോഡ്
ജില്ലാ സമസ്ത നേതാക്കള്‍ .
നിയമം കാക്കേണ്ട
പോലീസുകാര്‍ ഇത്തരം
പ്രവര്‍ത്തനത്തിന് കൂട്ടു
നിന്നും നിരപരാധികളെ അറസ്റ്റ്
ചെയ്തും അപലപനീയമാണെന്ന്
നേതാക്കള്‍ കൂട്ടി ചേര്‍ത്തു.
ഇത്തരം
പ്രശ്‌നങ്ങള്‍ വരുമ്പോള്‍
സുന്നീ പ്രവര്‍ത്തകര്‍ ഇനിയും
ആത്മ സംയമനം പാലിക്കണമെന്ന്
നേതാക്കള്‍ നിര്‍ദേശിച്ചു.
സമസ്ത സെക്രട്ടറി
യു.എം
അബ്ദുല്‍ റഹ്മാന്‍ മൗലവി ,
എം.എ
ഖാസിം മുസ്ലിയാര്‍,
പി.വി
അബ്ദുസ്സലാം ദാരിമി,
സയ്യിദ് ഹാദി
തങ്ങള്‍, പി.എസ്
ഇബ്രാഹീം ഫൈസി, ടി.പി
അലീ ഫൈസി, എം.പി
മുഹമ്മദ് ഫൈസി, നൗഫല്‍
ഹുദവി,ദാവൂദ്
ഹാജി ,ടി.ഡി
അഹ്മദ് ഹാജി ശംസുദ്ദീന്‍
ഫൈസി, എം
മൊയ്ദു മൗലവി,ബശീര്‍
ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
- mic ksd