മലപ്പുറം: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ പ്രസിഡന്റും പ്രമുഖ സുന്നീ ഉമറാഉമായ തച്ചറക്കൽ ഇബ്രാഹിം ഹാജി അന്തരിച്ചു. വാർദ്ധക്യ സാഹചമായ രോഗങ്ങൾ കാരണം വിശ്രമത്തിലായിരുന്നു അദ്ദേഹം. അബുദാബി സുന്നീ സെന്റർ, ഇസ്ലാമിക് സെന്റർ എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. അബുദാബിയിൽ എത്തുന്ന സുന്നീ പണ്ഡിതരേയും നേതാക്കളെയും സ്വീകരിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിലും അദ്ദേഹം ശ്രദ്ധേയമായ സേവനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വളാഞ്ചേരി മർകസു തർബിയ്യത്തുൽ ഇസ്ലാമിയ്യയുടെ മുഖ്യ കാര്യദർശികളിൽ ഒരാളായിരുന്നു അദ്ദേഹം.
ഭാര്യ: പാത്തുമ്മ മക്കള്‍: ഖമുറല്ലൈല, റംല, റസിയ, മരുമക്കള്‍ : സികെ ഇബ്രാഹിം കുട്ടി, മൂസ എന്ന കുഞ്ഞിപ്പ, അക്ബര്‍. ഖബറടക്കം ഇന്ന് 11 മണിക്ക് പെരിന്തല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍...
ഇബ്രാഹിം ഹാജിയുടെ പേരിൽ ജനാസ നമസ്കാരവും പ്രാർഥനയും അനുശോചന യോഗവും ഇന്ന് രാത്രി 9.30നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പരേതനുവേണ്ടി ജനാസ നമസ്കരിക്കാൻ അഭ്യർഥന.