റമദാന്‍ പുണ്യങ്ങളുടെ പെരുമഴക്കാലം; SKIC യാമ്പു ഏകദിന ക്യാമ്പ് നടത്തി

യാമ്പു : സമസ്ത കേരള ഇസ്ലാമിക്‌ സെന്‍റര്‍ യാമ്പു സെന്‍ട്രല്‍ കമ്മറ്റി `അഹ്‍ലന്‍ റമദാന്‍ ` എന്ന പ്രമേയവുമായി ഏകദിന ക്യാമ്പും, ടി.കെ.എം. ബാവമുസ്ലിയാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും, അനുസ്മരണവും നടത്തി. കുഞ്ഞാപ്പു ഹാജി ക്ലാരി യുടെ അദ്ധ്യക്ഷതയില്‍ അബ്ദുള്‍റഹീം ഉസ്താദ്‌ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിദ്‍വാന്‍ ഖിറാഅത്ത് നടത്തി. വിവിധ സെഷനുകളിലായി റമദാന്‍ , ഖുര്‍ആന്‍ , ബദര്‍ എന്നീ വിഷയങ്ങളിലായി സി.കെ.എം. ഫൈസി കരിപ്പൂര്‍ , അബ്ദുല്‍റഹീം റഷാദി കൊല്ലം, അബ്ദുല്‍നൂര്‍ദാരിമി നിലമ്പൂര്‍ , . റഹീം ഉസ്താദ്‌ കരുവന്‍തിരുത്തി എന്നിവര്‍ ക്ലാസ്സെടുത്തു. റമദാനില്‍ഇബാദത്ത് കൊണ്ട്‌ ധന്യമാക്കാനും, ഖുര്‍ആനിന്‍റെ മഹത്വം ഉള്‍കൊള്ളുവാനും പണ്ഡിതന്മാര്‍ ഉല്‍ബോധിപ്പിച്ചു. മുസ്തഫമുറയുര്‍ (എസ്.കെ..സി. നാഷ്ണല്‍ സെക്രട്ടറി), അബ്ദുല്‍കരീം താമരശ്ശേരി (കെ.എം.സി.സി. നാഷ്ണല്‍ പ്രസിഡന്‍റ്), ശരീഫ്‌ താമരശ്ശേരി, അബു ഹാജി പെരിന്താറ്റിരി, ഹസ്സന്‍കുറ്റിപ്പുറം, സൈദലവി ദാരിമി ചുഴലി, ഹംസ ഹാജി തലകടത്തൂര്‍ , മുഹമ്മദ്‌അഷ്‌റഫ്‌ റോയല്‍പ്ലാസ, ഷംസുദ്ദീന്‍ , മുബീന്‍ എന്നിവര്‍ സംബന്ധിച്ചു. സി.പി.. കബീര്‍ കുന്നുംപുറം സ്വാഗതവും, പി.സി. സുബൈര്‍ മാന്നാനി നന്ദിയും പറഞ്ഞു.
- AhamedKabeer Chanaripotta