ജാമിഅ: അസ്അദിയ്യ: ഇസ്‌ലാമിയ്യ: പരീക്ഷാഫലം; റ്റി. കെ അബ്ദുല്‍ ബാസിത്ത് ചുണ്ടേലിനു (വയനാട് ) ഒന്നാം റാങ്ക്

പാപ്പിനിസ്‌ശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാദ്യാസസമുച്ചയമായ ജാമിഅ: അസ് അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് 2012 13 അധ്യായന വര്‍ഷത്തെ അല്‍ അസ്അദി ഫൈനല്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വയനാട് ചുണ്ടേല്‍ സ്വദേശി റ്റി. കെ അബ്ദുല്‍ ബാസിത്തിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ ജില്ലയിലെ പാമ്പുരുത്തി മുഹമ്മദ് റാഷിദ് എം രണ്ടാം റാങ്കും കണ്ണൂര്‍ ചെമ്പിലേട് സ്വദേശി റാഷിദ് പി.കെ മുന്നാം റാങ്കും കരത്സ്ഥമാക്കിവയനാട് ചുണ്ടേല്‍ സ്വദേശി റ്റി. കെ അബ്ദുല്‍ മജീദ് മുസ് ലിയാരുടെയും പി. എ റുക്കിയുടെയും മകനാണ് അബ്ദുല്‍ ബാസിത്ത്. കണ്ണൂര്‍ ജില്ലയിലെ പാമ്പുരിത്തി സ്വദേശി പരേതനായ മേലേപ്പാത്ത് ഇബ്രാഹി മിന്റെയും പരേത പരേതയായ മുക്രീരകത്ത് ഫാത്തിമയുടെയും മകനാണ് മുഹമ്മദ് റാഷിദ് എം. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലേട് സ്വദേശി പി.വി അബ്ദുല്‍ അസീസിന്റെയും പീടികക്കണ്ടി സുലൈഖയുടെയും മകനാണ് റാഷിദ്. ഖുര്‍ആന്‍ , ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അറബി സാഹിത്യം, മന്‍തിഖ്, ഗോള ശാസ്ത്രം, തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നേടുന്നതോടെപ്പം സര്‍വകലാശാല വിദ്യാദ്യാസവും അറബിക്ക് ഡിപ്ലോമയും ഐ .ടി രംഗത്ത് മികച്ച പരീശീലനവും നേടിയാണ് അല്‍ അസ്അദി ബിരുദ ദാരികള്‍ പുറത്തിറങ്ങുന്നത്.
- JAMIA AS-ADIYYAH ISLAMIYYAH