വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭമായ (centre for public education and training) CPET ന് കീഴില്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇസ്‌ലാമിക സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (certificate course in islamic concepts and practices) അപേക്ഷ ക്ഷണിച്ചു. സ്ത്രീകളില്‍ ദീനീ വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും മതബോധം വളര്‍ത്തുകയും ചെയ്യുക വഴി ഉത്തമ കുടുംബിനിയും താന്‍ സഹവസിക്കുന്നവര്‍ക്കിടയില്‍ മതകാര്യങ്ങളില്‍ ബോധമുണ്ടാക്കുവാന്‍ കഴിവുറ്റ പ്രബോധകയുമായ സ്ത്രീകളെ സജ്ജീകരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെയാണ് കോഴ്‌സ് നല്‍കപ്പെടുന്നത്. എട്ട് മാസ കോഴ്‌സ് കുടുംബ - കര്‍മ ശാസ്ത്രം, ഖുര്‍ആന്‍ & വിശ്വാസ സംഹിത, തസവ്വുഫ് & തസ്‌കിയ, സ്ത്രീയും കുടുംബവും എന്നീ നാല് വിഷയങ്ങളിലാണ്. കോണ്‍ടാക്ട് ക്ലാസിലൂടെ ഓരോ വിഷയത്തിലും ക്ലാസുകളും, പാഠ പുസ്തകങ്ങളും നല്‍കപ്പെടുന്നുഅപേക്ഷാ ഫോം ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ www.darulhuda.com നിന്നു ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം 2013 ആഗസ്ത് 2 ന് മുമ്പ് ദാറുല്‍ ഹുദായില്‍ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9846047066, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University