കോഴിക്കോട്
: വിശുദ്ധ റമദാന്‍
: മാര്‍ഗ്ഗ ദര്‍ശനത്തിന്
എന്ന പ്രമേയത്തില്‍ സുന്നി
യുവജന സംഘം സംസ്ഥാന കമ്മിറ്റി
ആചരിക്കുന്ന ഒരുമാസം
നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍
സംസ്ഥാന തല ഉദ്ഘാടനം 8-07-2013
തിങ്കള്‍ രാവിലെ
10.30ന് ചേളാരിയില്‍
പാണക്കാട് സയ്യിദ് ഹൈദര്‍അലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍,
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍, കോട്ടുമല
ടി.എം.ബാപ്പു
മുസ്‌ലിയാര്‍ പ്രസംഗിക്കും. ഖുര്‍ആന്‍
പാരായണ പഠനം, ഖുര്‍ആന്‍
പഠനം, സ്ത്രീകള്‍ക്കും,
കുട്ടികള്‍ക്കും
വേണ്ടിയുള്ള ഖുര്‍ആന്‍ ക്വിസ്
പരിപാടികള്‍, ഖുര്‍ആന്‍
ഉയര്‍ത്തിയ മാനവികതകള്‍
സംബന്ധിച്ചു ചര്‍ച്ച തുടങ്ങിയവയാണ്
ക്യാമ്പയിന്റെ ഭാഗമായി
നടക്കുന്നത്.
പാണക്കാട്
ചേര്‍ന്ന സുന്നി യുവജന സംഘം
സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും,
ജില്ലാ സെക്രട്ടറിമാരുടെയും
സംയുക്ത യോഗത്തില്‍ പാണക്കാട്
സയ്യിദ് ഹൈദര്‍അലി ശിഹാബ്
തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രൊ.കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
മത സാമൂഹിക,
സദാചാര രംഗങ്ങളില്‍
മാലിന്യങ്ങള്‍ നിറക്കുകയും,
സമാധാനാന്തരീക്ഷം
തകര്‍ത്തു ശിഥീലീകരണം
ഉണ്ടാക്കുകയും ചെയ്യുന്ന
സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന കാന്തപുരം
എ.പി.അബൂബക്കര്‍
മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള
വിദ്രോഹ വിഭാഗത്തിന്റെ
വഞ്ചനയില്‍ നിന്ന് സമുദായത്തെ
രക്ഷപ്പെടുത്താന്‍ വിപുലമായ
ക്യാമ്പയിന്‍ നടത്താന്‍ യോഗം
തീരുമാനിച്ചു. ക്യാമ്പയിന്‍
സമിതി അംഗങ്ങളായി അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്, മുസ്ഥഫ
മാസ്റ്റര്‍ മുണ്ടുപാറ,
നാസര്‍ ഫൈസി കൂടത്തായി
എന്നിവരെ തെരഞ്ഞെടുത്തു.
മുസ്‌ലിം സമുദായത്തിന്റെ
കെട്ടുറപ്പും ശക്തിയും
തകര്‍ക്കാന്‍ ശ്രമിക്കുന്ന
ശക്തികളുമായി ചങ്ങാത്തം
കൂടുന്ന ഭരണാധികാരികളും,
രാഷ്ട്രീയ നേതാക്കളും
തെറ്റ് തിരുത്തണമെന്നാവശ്യപ്പെടുന്നതിന്നും
തീരുമാനിച്ചു. അബ്ദുറഹ്മാന്‍
കല്ലായി, പിണങ്ങോട്
അബൂബക്കര്‍ , ഉമര്‍
ഫൈസി മുക്കം, സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലൈലി
തങ്ങള്‍ , വാക്കോട്
മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍
, അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ് ചര്‍ച്ചയില്‍
പങ്കെടുത്തു.
- Samasthalayam Chelari