കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ സമാഗതമാവുന്ന
റമദാനിൽ "റമദാൻ
വിശുദ്ധിയുടെ തണൽ ; ഖുർആൻ
വിവേകത്തിന്റെ പൊരുൾ "
എന്ന പ്രമേയത്തിൽ
സംഘടിപ്പിക്കുന്ന റമദാൻ
കാമ്പൈയിനിന്റെ ഉദ്ഘാടനം
ജൂലൈ 5 ന്
വെള്ളിയാഴ്ച വൈകുന്നേരം 7
മണിക്ക് അബ്ബാസിയ
ദാറു തർബിയ മദ്രസ ഓഡിറ്റോറിയത്തിൽ
വെച്ച് നടക്കും.
കാമ്പയിനിന്റെ
ഭാഗമായി റമദാൻ മുന്നൊരുക്കം,
റമദാൻ കിറ്റ്,
ലഘു ലേഖാ വിതരണം,
ഖുർആൻ വിജ്ഞാന
പരീക്ഷ, ദിക്ർ
വാര്‍ഷികം, ഓണമ്പിള്ളി
മുഹമ്മദ് ഫൈസിയുടെ റമദാൻ
പ്രഭാഷണം, മേഖല
തല പ്രമേയ പ്രഭാഷണവും ഇഫ്താർ
മീറ്റും, ഈദ്
സംഗമം എന്നിവ നടക്കും.
- kuwait islamic center