സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന അഹ്‍ലന്‍ റമദാന്‍ ജൂലൈ 06 ന്, സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തുന്നു

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ''അഹ്‌ലന്‍ റമളാന്‍'' എന്ന പ്രമേയത്തില്‍ ജൂലൈ 6 ശനിയാഴ്ച രാത്രി 8.30 ന് പാക്കിസ്ഥാന്‍ ക്ലബ്ബില്‍ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു. സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഉജ്ജ്വല പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. വിവിധ ഏരിയകളില്‍ നിന്നും വാഹന സൗകര്യം ഉണ്ടാവുമെന്നും പരിപാടി വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 33049112, 33987487 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
- samastha bahrain