ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് ഷാര്‍ജയില്‍

ഷാര്‍ജ : പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് 05/02/2013-ചൊവ്വ) രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രാര്‍ത്ഥന സദസ്സിനു നേതൃത്വം  നല്‍കുമെന്ന്ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഷാര്‍ജയിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതു ജനങ്ങളും പരിപാടിയില്‍ സംബന്ധിച്ച്  ഈ സുവര്‍ണാവസരം ഉപയോഗപെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ നേതാക്കളും അറിയിച്ചിട്ടുണ്ട്.