ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘയോഗം ബുധനാഴ്ച

പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന സ്വാഗതസംഘം മെമ്പര്‍മാരുടെ ഒരു യോഗം 6.2.2013 ന് ബുധനാഴ്ച വൈകുന്നേരം 3മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേരാന്‍ തീരുമാനിച്ചു.
സമ്മേളനത്തിന്‍റെ വിജയത്തിനു വേണ്ടി പ്രയന്ദിച്ച വര്‍ക്കെല്ലാം അല്ലാഹു അര്‍ഹമായ പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം ബന്ധപ്പെട്ട മുഴുവന്‍ സ്വാഗത സംഘം മെമ്പര്‍മാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു