സി.എം ഉസ്താദ് മൂന്നാം ആണ്ടു നേര്‍ച്ചയും അനുസ്മരണ സമ്മേളനവും സമാപിച്ചു

ചട്ടഞ്ചാല്‍ : ഉത്തര കേരളത്തിലെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും അനവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായിരുന്ന ശഹീദേ മില്ലത്ത് സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ മുന്നാം ആണ്ടു നേര്‍ച്ചയും അനുസ്മരണ സമ്മേളനവും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ മാഹിനബാദ് ക്യാമ്പസില്‍ സംഘടിപ്പിക്കപ്പെട്ടുചെമ്പരിക്ക സി.എം ഉസ്താദ് മഖാമില്‍ നടന്ന സിയാറത്തിന് സി.എം ഉബൈദുല്ലാഹ് മൗലവി നേത്യത്വം നല്‍കി.
ചട്ടഞ്ചാല്‍ എം..സിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ത്വാഖാ അഹ്മദ് മൗലവി ഉല്‍ഘാടനം ചെയ്തു പി.വി അബ്ദുസ്സലാം ദാരിമി,കെ.മൊയ്തീന്‍ കുട്ടി ഹാജി,ചെങ്കളം അബ്ദുല്ല ഫൈസി,കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍,ഹംസത്തു സഅദി,അന്‍വറലി ഹുദവി മാവുര്‍,എം.അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍,ടി.ഡി അഹ്മദ് ഹാജി, ശാഫി ഹാജി ബേക്കല്‍,എം.എസ് തങ്ങള്‍ മദനി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, പി.മുഹമ്മദ് ഹാജി പാക്യര, സി.കെ.കെ മാണിയൂര്‍, ഇബ്രാഹീം കുണിയ, നൗഫൈല്‍ ഹുദവി കൊടുവള്ളി, എം.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി കുണിയ, സി.ബി ബാവ ഹാജി, ചേറുകോട് അബ്ദുല്ല ഹാജി, ഹാശിം കുഞ്ഞി തങ്ങള്‍, ശംഷുദ്ദീന്‍ ഫൈസി, മല്ലം സുലൈമാന്‍ ഹാജി, അബ്ദുല്ല അര്‍ഷദി, സി.എച്ച് അബ്ദുല്ല ഹാജി, ബഷീര്‍ ദാരിമി തളങ്കര, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ജലീല്‍ കടവത്ത്, സി.അഹമദ് മുസ്ലിയാര്‍ ചെര്‍ക്കള, എസ്.എ അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, ഹംസ കട്ടക്കാല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മുജീബ് ഹുദവി വെളിമുക്ക്, മൊയ്തീന്‍ മൗലവി ചെര്‍ക്കള, മോയിന് ഹുദവി മലയമ്മ, പി.വി അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദുമ പടിഞ്ഞാര്‍, അബ്ദുല്‍ റസാഖ് ബാഖവി മമ്പുറം, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി മാസ്തികുണ്ട് എന്നിവര്‍ പ്രസംഗിച്ചു.