അസ്അദിയ്യ ഓഫീസ് ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ: അസ്അദിയ്യ: ഇസ് ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥി സമാജമായ സീനത്തുല്‍ ഉലമാ സാഹിത്യ സമാജത്തിന്‍റെ നവീകരിച്ച ഓഫീസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ആനക്കര സി കോയക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പികെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അസ്‍ലം മശ്ഹൂര്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഓഫീസ് കമ്പ്യൂട്ടറേസഷന്‍ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.പി. ഉമര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മൊയ്തു ഹാജി പാലത്തായി, എസ്.കെ. ഹംസ ഹാജി, കെ.ഇബ് റാഹിം കുട്ടി ഹാജി, .കെ.സി.അബ്ദുറഹ് മാന്‍ ഹാജി, .അബ്ദുല്ല ഹാജി, വി. അബ്ദുല്ല ഹാജി, അബ്ദുല്‍ സത്താര്‍ പയ്യട്ടം, .കെ.അബ്ദുല്‍ ബാഖി, അസീസ് ഹാജി പുശ്പഗിരി, മുസ്തഫ ഹാജിപ്രസംഗിച്ചു. അനീസ് അടിവാരം സ്വാഗതവും അബ്ദുറഹ് മാന്‍ വയനാട് നന്ദിയും പറഞ്ഞു.