അല്‍ഐന്‍
: അല്‍ഐനില്‍
വൈവിധ്യമായ പരിപാടികളോടെ
നബിദിനമാഘോഷിച്ചു.
അല്‍ഐന്‍
സുന്നി യൂത്ത് സെന്‍ററിന്‍റെ
നേത്രത്വത്തില്‍ ദാറുല്‍
ഹുദാ ഇസ്ലാമിക് സ്കൂള്‍
അങ്കണത്തിലാണ് നബിദിനാഘോഷം
സംഘടിപ്പിച്ചത്. അസര്‍
നിസ്കാരത്തിന് ശേഷം ആരംഭിച്ച
മൌലിദ് പാരായണത്തോടെയാണ്
പരിപാടികള്‍ക്ക് തുടക്കം
കുറച്ചത്. ആയിരങ്ങള്‍
ആണ് ആഘോഷ നഗരിയിലേക്ക് എത്തിയത്.
അയ്യായിരത്തില്‍പരം
ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക്
വിതരണം ചെയ്തു.
വിദ്ധ്യാര്‍ത്ഥികളുടെ
കലാ പരിപാടികള്‍ നബിദിനാഘോഷത്തിനു
മാറ്റു കൂട്ടി. ചടങ്ങില്‍
ഇ.കെ.
മുയ്തീന്‍
ഹാജി സ്വാഗതം പറഞ്ഞു.
സുന്നി സെന്‍റര്‍
പ്രസിഡന്‍റ് വി.പി.
പൂക്കോയ തങ്ങളുടെ
അധ്യക്ഷതയില്‍ നടന്ന പരിപാടി
ദാറുല്‍ ഹുദാ ഇസ്ലാമിക്
സ്കൂള്‍ പ്രിന്‍സിപ്പല്‍
പ്രൊഫസര്‍ അജ്മല്‍ ഉദ്ഘാടനം
ചെയ്തു. SYS ജനറല്‍
സെക്രട്ടറി ഹമീദ് ഫൈസി
അമ്പലക്കടവ് മുഖ്യ പ്രഭാഷണം
നടത്തി. ചടങ്ങില്‍
സലിഹ് റാഷിദ് അല്‍ ദാഹിരി
ആശംസകള്‍ നേര്‍ന്നു.
സയ്യിദ് ഫസല്‍
പൂകോയ തങ്ങള്‍, അഷ്‌റഫ്
പള്ളിക്കണ്ടം, ആറ്റക്കോയ
തങ്ങള്‍, സൈനുദ്ധീന്‍
മാസ്റ്റര്‍, ശിഹാബുദ്ധീന്‍
തങ്ങള്‍, അബ്ദുറഹ്‍മാന്‍
ഫൈസി വളവന്നൂര്‍, സൈദലവി
കോയ തങ്ങള്‍, മരക്കാര്‍
ഹാജി വേങ്ങര, കുഞാലസ്സന്‍
ഹാജി, അബ്ദുല്‍
വാഹിദ് മുസ്ലിയാര്‍,
ഖാസിം കോയ
തങ്ങള്‍, റഷീദ്
അന്‍വരി, സൈനുദ്ദീന്‍
കുറുമ്പത്തൂര്‍ പങ്കെടുത്തു.