കുവൈത്ത്
: “അന്ത്യനബിയെ
അനുകരിക്കാം അധിനിവേശം
അതിജയിക്കാം” എന്ന പ്രമേയത്തില്‍
കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍
നടത്തിയ മുഹബ്ബത്തെ റസൂല്‍
2013 നബിദിനാഘോഷവും
ദശവാര്‍ഷിക ഉദ്ഘാടനവും
സമാപ്പിച്ചു. ജനുവരി
24 ന് വ്യാഴം
ദാറുത്തര്‍ബിയ മദ്രസ
പ്രന്‍സിപ്പാള്‍ ഇല്യാസ്
മൗലവി പതാകഉയര്‍ത്തി
പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.
ശേഷം അബ്ബാസിയ
ദാറു തര്‍ബിയ മദ്രസയിലേയും
ഫഹാഹീല്‍ ദാറുത്തഅ’ലീമുല്‍
ഖുര്‍ആന്‍മദ്രസയിലെയും
വിദ്യാര്‍ത്ഥികളുടെ കലാ
പരിപാടികള്‍നടന്നു.
അബ്ദുല്‍
ഹമീദ് അന്‍വരി, ഫസ്‍ലു
റഹ്‍മാന്‍ദാരിമി,
രായിന്‍കുട്ടി
ഹാജി, അഷ്‌റഫ്
ദാരിമി, ശറഫുദ്ദീന്‍
കുഴിപ്പുറം, തുടങ്ങിയവര്‍
നേതൃത്വം നല്‍കി. രാത്രി
7 മണിക്ക്
നടന്ന ഫാമിലി ക്ലസ്റ്റര്‍
പാണക്കാട് സയ്യിദ്‌അബ്ബാസലി
ശിഹാബ്‌തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ഹംസ
ദാരിമി അദ്ധ്യക്ഷത വഹിച്ചു.
“കുടുംബം:
അധിനിവേശം
അതിജീവനം” എന്ന വിഷയത്തില്‍
സ്വലാഹുദ്ദീന്‍ഫൈസി വല്ലപുഴ
മുഖ്യ പ്രഭാഷണം നടത്തി.
ഇഖ്‌ബാല്‍മാവിലാടം
സ്വാഗതവും ഹനീഫ കൊടുവള്ളി
നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച
രാവിലെ നടന്ന സുന്നി ബാലവേദി
മീറ്റില്‍മുഹമ്മദ്‌ഫായിസ്‌അദ്ധ്യക്ഷത
വഹിച്ചു. ഇല്യാസ്‌മൗലവി
ഉല്‍ഘാടനം ചെയ്തു .
ഉച്ചക്ക്
ആയിരത്തിലേറെ പേര്‍ പങ്കെടുത്ത
മൗലിദ് പാരായണത്തിന് റസാക്ക്
ദാരിമി, കരീം
ഫൈസി, ത്വാഹിര്‍
ഫൈസി, അബ്ദുന്നാസര്‍
മൌലവി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി. ശേഷം
നടന്ന സാരഥി സംഗമം പാണക്കാട്
സയ്യിദ്‌അബ്ബാസലി ശിഹാബ്‌തങ്ങള്‍
ഉദ്ഘാടനം ചെയ്തു. മുസ്തഫ
ദാരിമി അദ്ധ്യക്ഷത വഹിച്ചു.
സ്വലാഹുദ്ദീന്‍ഫൈസി
വല്ലപ്പുഴ സംഘടന സംഘാടനം
എന്ന വിഷയമവതരിപ്പിച്ച്
സംസാരിച്ചു. ഇ.എസ്.
അബ്ദുറഹ്മാന്‍ഹാജി
സ്വാഗതവും മുജീബ്‌റഹ്‍മാന്‍
ഹൈതമി നന്ദിയും പറഞ്ഞു.
വൈകീട്ട് 6
മണിക്ക്
പൊതുസമ്മേളനത്തിന്‍റെയും
ദശവാര്‍ഷിക ആഘോഷതിന്‍റെയും
ഉദ്ഘാടന കര്‍മ്മം പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്‌തങ്ങള്‍
നിര്‍വ്വഹിച്ചു.
സ്വലാഹുദ്ദീന്‍ഫൈസി
വല്ലപുഴ പ്രമേയ പ്രഭാഷണം
നടത്തി. SYS അറുപതാം
വാര്‍ഷിക സമ്മേളനത്തിന്‍റെ
കുവൈത്ത് തല പ്രചരണോല്‍ഘാടനവും
തങ്ങള്‍ നിര്‍വഹിച്ചു.
പ്രവാസി കാര്യ
ക്ഷേമ നിധി ബോര്‍ഡിലേക്ക്
കുവൈറ്റില്‍നിന്നും
തെരഞ്ഞെടുക്കപ്പെട്ട ശറഫുദ്ദീന്‍
കണ്ണേത്തിനു പരിപാടിയില്‍
സ്വീകരണം നല്‍കി.
സയ്യിദ്‌അബ്ബാസലി
ശിഹാബ്‌തങ്ങള്‍ മൊമെന്‍റോ
കൈമാറി. സമസ്ത
നടത്തിയ പൊതു പരീക്ഷയില്‍
കുവൈത്തില്‍ നിന്നും ഏറ്റവും
കൂടുതല്‍ മാര്‍ക്ക് നേടിയ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
അവാര്‍ഡ് കുവൈത്തിലെ പ്രമുഖ
അഭിഭാഷകനായ അഡ്വ. ജാബിര്‍
അല്‍ അന്‍സി വിതരണം ചെയ്തു.
ബഷീര്‍ബാത്ത,
എ.പി.
സലാം,
മുഹമ്മദ്‌ഫൈസി
തുടങ്ങിയവര്‍ ആശംസാ പ്രസംഗം
നടത്തി. ദശവാര്‍ഷികത്തോടനുബന്ധിച്ച്
നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍
മുസ്തഫ ദാരിമി അവതരിപ്പിച്ചു.
ചെയര്‍മാന്‍
ശംസുദ്ദീന്‍ഫൈസി അദ്ധ്യക്ഷത
വഹിച്ചു. ദാറുത്തര്‍ബിയ
മദ്രസാ വിദ്യാര്‍ത്ഥികളുടെ
ദഫ് പ്രോഗ്രാമും ഉണ്ടായിരുന്നു.
പ്രസിഡന്‍റ്
ഉസ്മാന്‍ദാരിമി സ്വാഗതവും
ജനറല്‍സിക്രട്ടറി മുഹമ്മദലി
പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.