തിരൂര്‍:പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് തിരൂര്‍ മണ്ഡലം കമ്മറ്റി ഫെബ്രുവരി 12ന് തിരൂരില്‍ വെച്ചു പൈതൃക ബോധന സംഗമം നടത്തും. വൈകല്യങ്ങളില്‍ നിന്നും മുക്തമായ ആദര്‍ശവും തനിമ നഷ്ടപ്പെടാത്ത പൈതൃകവും വിശ്വാസികളില്‍ ഊട്ടിയുറപ്പിക്കുന്നതിനു ഏരിയ തലങ്ങളില്‍ നടത്തപ്പെടുന്ന പൈതൃക ബോധനത്തിന് സംഗമത്തില്‍ വെച്ചു രൂപം നല്‍കും.
സി.പി അബൂബക്കര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍,ടി.പി ഇസ്മയില്‍ ഹുദവി,എ.കെ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,പി.എ ഇമ്പിച്ചിക്കോയ ഹാജി,സി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,എം.ടി അബ്ദുറഹ്മാന്‍,ഇ.കെ അബ്ദുല്‍ഖാദര്‍ ഹാജി,സി.കെ അബ്ദുറസാഖ് സൈനി,പി.കെ അബ്ദു റഹ്മാന്‍,അശ്‌റഫ് ദാരിമി,കെ.ഇബ്‌റാഹിം,പി.വി അബ്ദുസലാം മൗലവി സംസാരിച്ചു.