ഓണത്തിന്റെ ഐതിഹ്യം,മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ഇന്ദ്രന് താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി കൊടുക്കയും, അതിന്റെ അടിസ്ഥാനത്തില്‍ വാമനന്‍ എന്ന വിഷ്ണുവിന്റെ അവതാരം ഭൂമിയില്‍ എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുകയും, തുടര്‍ന്ന് മഹാബലിയ്ക് വര്‍ഷം തോറും നാട് സന്ദര്‍ശിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നതാണ് .
.ആ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.
ഈ ഐതിഹ്യത്തിന്റെ പ്രത്യേകത ,
ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.
രണ്ട്) വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന വിശ്വാസമാണ് ...ദൈവത്തിനു അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്. ...
മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്റെ രാജാവ് ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത് സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ് ഇതിനു പിന്നില്‍ ...ഇത് ഏക മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല...
പക്ഷെ ... ഇന്ത്യയെ പോലെ, കേരളത്തെ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു വിഭാഗം ആളുകള്‍ വളരെ സന്തോഷത്തോടെ നടത്തുന്ന ആഘോഷ പരിപാടിയെ , ആ സഹോദരന്മാരുടെ സന്തോഷം എന്ന നിലയ്ക്ക് ഒരു ആശംസ നല്‍കുന്നതിലും, സൗഹൃദം പങ്കിടുന്നതിലും തെറ്റില്ല ...അല്ലാതെ നമുക്ക് ഓണം ആഘോഷിക്കാന്‍ കഴിയില്ല ...ആചാരങ്ങളില്‍ പങ്കു ചേരാനും പാടില്ല ...ഓണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെ രീതിയും തീര്‍ത്തും ഹിന്ദുത്വമാണ് ...
അത് പോലെ ഓണത്തിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ് ...അവിടെ മതപരമായി നന്മയും സൗഹൃദവും എല്ലാം ചര്‍ച്ചയും ചെയ്യാം ...എന്നല്ലാതെ ഒരിക്യലും അവരുടെ പുരാണങ്ങള്‍ അംഗീകരിക്കാനാവില്ല .
അവനവന്റെ വിശ്വാസം സ്വാതന്ത്ര്യ പൂര്‍വ്വം ആചരിക്കാനുള്ള എല്ലാ അധികാരവും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നതാണ് . ഒരു ആചാരവും നിര്‍ബന്ധിതമായി ആഘോഷിക്കപ്പെടെണ്ടതില്ല. ചില വിഭാഗത്തിന്റെ മാത്രം ആഘോഷങ്ങള്‍ ദേശീയ വല്കരിക്കുന്നത് ശരിയല്ല .
ഒരു വ്യക്തിയുടെ അഭിപ്രായത്തിന്റെ മുകളില്‍ നിര്‍ബന്ധം വരുന്നുണ്ടെങ്കില്‍...അത് സ്നേഹം കൊണ്ടുള്ള നിര്‍ബന്ധമായാലും ദേഷ്യം കൊണ്ടുള്ള നിര്‍ബന്ധമായാലും ശരി, അത് തീര്‍ത്തും ഫാസിസമാണ് ...
-മുഹമ്മദ് ഫൈസി ഓണംപിള്ളി ( ജനറല്‍ സെക്രട്ടറി ,എസ്.കെ.എസ്.എസ്.എഫ്. കേരള )