പുത്തന്‍ചിറ
: പുത്തന്‍ചിറ
SKSSF ക്ലസ്റ്റര്‍
കമ്മിറ്റിയുടെ പെരുന്നാള്‍
ആഘോഷത്തിന്‍റെ ഭാഗമായി ഇശല്‍
സഅ സര്‍ഗലയ സംഗമവും സഹചാരി
റിലീഫ് മരുന്ന് വിതരണവും
3-9-2011 ശനിയാഴ്ച
വൈകീട്ട് 8 മണിക്ക്
കോവിലകത്ത് കുന്നില്‍ നടന്നു.
പരിപാടിയില്‍
സുലൈമാന്‍ അന്‍വരി പ്രാര്‍ത്ഥനയും
സെക്രട്ടറി സ്വാഗതവും പറഞ്ഞു.
ٍSKSSF തൃശൂര്‍
ജില്ലാ ട്രഷറര്‍ നജീബ് അസ്‍ഹരി
അധ്യക്ഷത വഹിച്ചു. ഇശല്‍
ആസ ഉദ്ഘാടനം സി.കെ.
അബൂബക്കര്‍
ഫൈസി ചെങ്ങമനാട് നിര്‍വ്വഹിച്ചു.
പാവപ്പെട്ടവര്‍ക്കുള്ള
സഹചാരിയുടെ മരുന്ന് വിതരണം
ടി.എന്‍.
പ്രതാപന്‍
എം.എല്‍.എ.
നിര്‍വ്വഹിച്ചു.
വേദിയില്‍
സുജിത് ലാല്‍ (പുത്തന്‍ചിറ
പഞ്ചായത്ത് പ്രസിഡന്‍റ്),
വിദ്യാദരന്‍
(വാര്‍ഡ്
മെന്പര്‍), ബശീര്‍
(കോവിലകത്ത്
കുന്ന്), സ്വലാഹുദ്ദീന്‍
(അബൂദാബി
കമ്മിറ്റി), കബീര്‍
ഫൈസി (ജില്ലാ
കമ്മിറ്റി), ആബേല്‍
സി.ജെ.
(മേഖലാ സെക്രട്ടറി)
ആശംസകള്‍
നേര്‍ന്നു. ഇശല്‍
സംഗമത്തിന്‍റെ ഭാഗമായി വിവിധ
മഹല്ലുകളിലെ വിദ്യാര്‍ത്ഥികളുടെ
കലാ പരിപാടികളും മത്സരങ്ങളും
നടത്തപ്പെട്ടു. സെക്രട്ടറി
നുഫയില്‍ നന്ദിയും പറഞ്ഞു.
- സവാദ്
പുത്തന്‍ചിറ -