കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ അനുശോചിച്ചു.

കുവൈത്ത്‌ സിറ്റി. സമസ്‌ത കേരള സുന്നി സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെയും മാതാവ്‌ പഴയ മാളിയേക്കല്‍ ഖദീജ ഇമ്പിച്ചി ബീവി ഉമ്മയുടെ നിര്യാണത്തില്‍ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതയുടെ പേരിലുള്ള മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും 9/9/2011ന്‌ വെള്ളി മഗ്‌രിബ്‌ നിസ്‌കാരാനന്തരം അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.