കാസര്‍കോട് സുന്നീമഹല്‍ ഉദ്ഘാടനം ഇന്ന്


കാസര്‍കോട്: സുന്നീമഹല്‍ ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യാന്‍ സുന്നീ ഫെഡറേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ. ജനറല്‍ സെക്രട്ടറി അബ്ദുള്‍റസാഖ് എം.എല്‍.എ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എ. ഹമീദ് ഹാജി, ടി.കെ. പൂക്കോയ തങ്ങള്‍, താജുദ്ദീന്‍ ചെമ്പരിക്ക, സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, ഇഖ്ബാല്‍ ന്യൂ ബേവിഞ്ച, കെ.എം. സൈനുദ്ദീന്‍ ഹാജി, ബഷീര്‍ ദാരിമി, ബി.എസ്. ഇബ്രാഹിം, ഹാജി ചെര്‍ക്കളം മുഹമ്മദ്, സി. മുഹമ്മദ് കുഞ്ഞി, ദ്യഷ്യ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇബ്രാഹിം മുണ്ട്യത്തടുക്ക നന്ദി പറഞ്ഞു.