SYS സന്ദേശ ജാഥ ഇന്ന് മാനന്തവാടിയില്‍

കല്‍പ്പറ്റ : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14 മുതല്‍ 16 വരെ കാസര്‍ഗോഡ് വാദീതൈ്വബയില്‍ നടക്കുന്ന SYS 60-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പൈതൃക സന്ദേശജാഥക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വലമായ വരവേല്‍പ്പു നല്‍കി.
രണ്ടാം ദിവസമായ ഇന്നലെ രാവിലെ 9.30 ന് ഉമര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചുള്ളിയോട് വെച്ച് സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. മാനു മുസ്‌ലിയാര്‍, ഉമര്‍ നിസാമി, മുസ്തഫ ദാരിമി, റാഷിദ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു.
ജാഥ നെന്മേനി, നൂല്‍പ്പുഴ, സു. ബത്തേരി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, മീനങ്ങാടി, മുട്ടില്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൡ പര്യടനം നടത്തി 8 മണിക്ക് കമ്പളക്കാട് സമാപിച്ചു. സമാപന സമ്മേളനത്തില്‍ കാസിം ദാരിമി പന്തിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ മുഹമ്മദ്കുട്ടി ഹസനി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, മാഹിന്‍ അബൂബക്കര്‍ ഫലാഹി, സലിം ബീനാച്ചി, ഫൈസല്‍ ഫൈസി, ജഫ്‌സല്‍ യമാനി, മുഹമ്മദലി ദാരിമി, എടപ്പാറ കുഞ്ഞമ്മദ്, എന്‍ സൂപ്പി, വി പോക്കര്‍ ഹാജി, എ കെ സുലൈമാന്‍ മൗലവി, അഷ്‌റഫ് വെങ്ങപ്പള്ളി, സിദ്ദീഖ് മഖ്ദൂമി, സൈനുദ്ദീന്‍ വടുവഞ്ചാല്‍, മജീദ് ബാഖവി, അബ്ദുറഹിമാന്‍ ദാരിമി, ജലീല്‍ ദാരിമി, പി സുബൈര്‍, ഇ പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസി പേരാല്‍ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally