അബുദാബി
: ദാറുല്‍
ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി
നടത്തുന്ന കേരളത്തിന്
പുറത്തുള്ള വിദ്യാഭ്യാസ
സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്
ശാരീരികവും മാനസികവും
സാമ്പത്തികവുമായ കൂടുതല്‍
ജന പിന്തുണ ആവശ്യമുണ്ടെന്നു
യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‍വി പ്രസ്താവിച്ചു.
ഇന്ത്യന്‍
ഇസ്ലാമിക് സെന്റെറില്‍ Zaad
1435 എന്ന
നാമധേയത്തില്‍ അബുദാബി ഹാദിയ
സംഘടിപ്പിച്ച ഏകദിന ശില്പ
ശാല സമാപന സമ്മേളനത്തില്‍
മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം.
കാലങ്ങളായി
മത പരവും സാമൂഹികവും സാംസ്കാരികവുമായ
മുഴുവന്‍ മേഖലകളിലും പിന്നോക്കം
നില്ക്കുന്ന ഒരു വലിയ വിഭാഗം
മുസ്ലിംകള്‍ ഇന്ത്യയിലുണ്ട്.
മത ഭൗതിക സമന്വയ
വിദ്യഭാസം നല്‍കുന്ന
സ്ഥാപനങ്ങള്‍ അവിടങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ ഹത ഭാഗ്യരെ രക്ഷിക്കാന്‍ നമുക്കാവുകയുള്ളൂ. ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുക എന്ന ചരിത്ര ദൌത്യമാണ് ദാറുല്‍ ഹുദ ഏറ്റെടുത്തിരിക്കുന്നത്. ഈ മുന്നേറ്റത്തിനു ആക്കം കൂട്ടാന്‍ സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം ഇതിന്റെ നടത്തിപ്പ്, ധൈഷണിക പിന്തുണ തുടങ്ങിയ മേഘലകളില്‍ കൂടുതല്‍ സുമനസ്സുകളുടെ സഹായം ദാറുല്‍ ഹുദ ആഗ്രഹിക്കുന്നു.
സ്ഥാപനങ്ങള്‍ അവിടങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ ഹത ഭാഗ്യരെ രക്ഷിക്കാന്‍ നമുക്കാവുകയുള്ളൂ. ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുക എന്ന ചരിത്ര ദൌത്യമാണ് ദാറുല്‍ ഹുദ ഏറ്റെടുത്തിരിക്കുന്നത്. ഈ മുന്നേറ്റത്തിനു ആക്കം കൂട്ടാന്‍ സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം ഇതിന്റെ നടത്തിപ്പ്, ധൈഷണിക പിന്തുണ തുടങ്ങിയ മേഘലകളില്‍ കൂടുതല്‍ സുമനസ്സുകളുടെ സഹായം ദാറുല്‍ ഹുദ ആഗ്രഹിക്കുന്നു.
പ്രാഥമിക
തലം മുതല്‍ യൂനിവേഴ്സിറ്റി
തലം വരെയുള്ള പഠന വിഷയങ്ങള്‍
ഉള്‍പെടുത്തിയാണ് ദാറുല്‍
ഹുദ പശ്ചിമ ബംഗാളിലും മഹാ
രഷ്ട്രയിലും ആന്ധ്ര യിലും
കാമ്പസുകള്‍ സ്ഥാപിക്കുന്നത്.
വളരെ ശ്രമകരമായ
ഈ പ്രവര്‍ത്തനങ്ങളൊക്കെയും
നടത്താന്‍ പ്രവാസികളുടെ
അകമഴിഞ്ഞ പിന്തുണ ദാറുല്‍
ഹുദ അഭ്യര്‍ത്ഥിക്കുകയാണ്.
യു
എ ഇ പ്രസിഡന്റിന്റെ മത
കാര്യഉപദേഷ്ടാവ് സയ്യിദ്
അലി അല്‍ ഹാശിമി സമാപന സെഷന്‍
ഉദ്ഘാടനം ചെയ്തു. അബുദാബി
സുന്നി സെന്റെര്‍ പ്രസിഡന്റ്
ഡോ. അബ്ദുറഹ്മാന്‍
മൗലവി ഒളവട്ടൂര്‍ അധ്യക്ഷത
വഹിച്ച പരിപാടിയില്‍,
ഇന്ത്യന്‍
ഇസ്ലാമിക് സെന്റര് പ്രസിഡന്റ്
പി. ബാവ
ഹാജി, അല്‍ഐന്‍
സുന്നി യൂത്ത് സെന്റെര്‍
പ്രസിഡന്റ് സയ്യിദ് പൂക്കോയ
തങ്ങള്‍, സെക്രട്ടറി
ഇ കെ മൊയ്ദീന്‍ ഹാജി,
അബുദാബി ദാറുല്‍
ഹുദ കമ്മിറ്റി പ്രസിഡന്റ്
പല്ലാര്‍ മുഹമ്മദ് കുട്ടി
മുസ്ലിയാര്‍, വൈസ്
പ്രസിഡന്റ് കെ വി ഹംസ
മുസ്ലിയാര്‍, ഉസ്താദ്
മമ്മിക്കുട്ടി മുസ്ലിയാര്‍,
അബുദാബി
സ്റ്റേറ്റ് SKSSF പ്രസിഡന്റ്
അബ്ദുറഹ്മാന്‍ തങ്ങള്‍,
യു എ ഇ KMCC
വൈസ് പ്രസിഡന്റ്
മൊയ്ദു എടയൂര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു. മഗ്‍രിബ്
നിസ്കരാനന്തരം നടന്ന തക്മില
എന്ന നാമത്തിലുള്ള ഈ സെഷനില്‍
ഡോ. സുബൈര്‍
ഹുദവി ദാറുല്‍ ഹുദ നടത്തുന്ന
പ്രബോധന പ്രവര്‍ത്തനങ്ങളെ
അധികരിച്ച് വിഷയം അവതരിപ്പിച്ചു.
യു എ ഇ ഹാദിയ
കമ്മിറ്റി ജനറല്‍ സെക്രട്ടറി
ഇ പി കബീര്‍ ഹുദവി സ്വാഗതവും
സിംസാറുല്‍ ഹഖ് ഹുദവി ഉപസംഹാര
പ്രഭാഷണവും നിര്‍വഹിച്ചു.
രാവിലെ
ഒമ്പത് മണിക്ക് തുടങ്ങിയ
ഉദ്ഘാടന സമ്മേളനം ഉസ്താദ്
മമ്മിക്കുട്ടി മുസ്ലിയാര്‍
ഉദ്ഘാടനം ചെയ്തു. ഹാദിയ
അബുദാബി ചാപ്റ്റര്‍ സെക്രട്ടറി
സി മുഹമ്മദ് ഹുദവി ഒഴുകൂര്‍
സ്വാഗതവും ഹാദിയ യു എ ഇ
ചാപ്റ്റര്‍ പ്രസിഡന്റ് സയ്യിദ്
റഫീഖുദ്ദീന്‍ തങ്ങള്‍ അധ്യക്ഷ
ഭാഷണവും നടത്തി. തഖ്‍വിയ,
തസ്കിയ,
തന്മിയ,
തക്മില എന്നിങ്ങനെ
നാലു സെഷനുകളായി വിഭജിക്കപ്പെട്ട
പരിപാടിയുടെ ഒന്നാം സെഷനില്‍
പണ്ഡിത ധര്‍മം: ഒരു
വിചാരപ്പെടലിന്റെ ആവശ്യകത
എന്ന വിഷയത്തില്‍ ഉസ്താദ്
തയ്യിബ് ഫൈസി പുതുപ്പറമ്പ്
വിഷയം അവതരിപ്പിച്ചു.
ശേഷം നടന്ന
തസ്കിയ സെഷനില്‍ തസവ്വുഫ്:
ചരിത്രവും
വികാസവും എന്ന വിഷയത്തില്‍
റഖീബ് ഹുദവി പ്രഭാഷണം നടത്തി.
അസ്ര്‍
നിസ്കാരത്തിനു ശേഷം നടന്ന
തന്‍മിയ സെഷനില്‍ ഇസ്ലാമിക്
സമ്പദ് വ്യവസ്ഥ - ദൈനം
ദിന ജീവിത പരിസരത്തില്‍ എന്ന
വിഷയത്തില്‍ ഫൈസല്‍ നിയാസ്
ഹുദവി ഖത്തര്‍ പ്രബന്ധം
അവതരിപ്പിച്ചു. കേരളത്തിനു
പുറത്തെ ദാറുല്‍ ഹുദ
പ്രവര്‍ത്തങ്ങള്‍ കൂടുതല്‍
അറിയാന്‍ 055 2024095, 050 8046448, 055
3961468 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടാന്‍
സംഘാടകര്‍ അറിയിച്ചു.
- Hadia ABU DHABI