എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു |
തളിപ്പറമ്പ് : SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെയ് 2, 3, 4 തിയ്യതികളില്‍ തളിപ്പമ്പ് പരിയാരത്ത് നടക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ തളിപ്പറമ്പ് ബാംബു ഫ്രഷ് ഓഡിറ്റോറിയത്തില്‍ നടന്നു. അഹ്‍മദ് തെര്‍ളായിയുടെ അധ്യക്ഷതയില്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ദാരിമി പുളിക്കല്‍ പദ്ധതി വിശദീകരിച്ചു. ശരീഫ് പൊന്നാനി, എ.കെ. അബ്ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, കെ.കെ. മുഹമ്മദ് ദാരിമി, പി.പി. മുഹമ്മദ് കുഞ്ഞി. സി.പി.വി. അബ്ദുല്ല, ശഹീര്‍ പാപ്പിനിശ്ശേരി, മുത്തലിബ് ഫൈസി, ശുക്കൂര്‍ ഫൈസി, ജുനൈദ് ചാലാട്, സുറൂര്‍ പാപ്പിനിശ്ശേരി പ്രസംഗിച്ചു. അബ്ദുല്ലത്തീഫ് പന്നിയൂര്‍ സ്വാഗതവും സി. ഹസന്‍ ദാരിമി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍ : സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി (ചെയര്‍മാന്‍), പി.പി. മുഹമ്മദ് കുഞ്ഞി (വര്‍ക്കിംഗ് ചെയര്‍മാന്‍), അബ്ദുല്ലത്തീഫ് പന്നിയൂര്‍ (ജനറല്‍ കണ്‍വീനര്‍), ഹസന്‍ ദാരിമി (വര്‍ക്കിംഗ് കണ്‍വീനര്‍), മുഹമ്മദ് കുഞ്ഞി ഹാജി പരിയാരം (ട്രഷറര്‍), കെ.വി. അബ്ദു ഹാജി (ചെയര്‍മാന്‍ ഫിനാന്‍സ്), സലാം അള്ളാംകുളം (കണ്‍വീനര്‍ ഫിനാന്‍സ്), സലാം പെരുമളാബാദ് (ചെയര്‍മാന്‍ പബ്ലിസിറ്റി), ഫസല്‍ കുപ്പം (കണ്‍വീനര്‍ പബ്ലിസിറ്റി), ശമീര്‍ അസ്ഹരി (ചെയര്‍മാന്‍ വളണ്ടിയര്‍), ഉസ്മാന്‍ സയ്യിദ് നഗര്‍ (കണ്‍വീനര്‍ വളണ്ടിയര്‍), മുസ്തഫ പരിയാരം (ചെയര്‍മാന്‍ സ്റ്റേജ്), ഒ. സ്വാലിഹ് (കണ്‍വീനര്‍ സ്റ്റേജ്), അമീസ് അസ്അദി (ചെയര്‍മാന്‍ റിസപ്ഷന്‍), ഹസന്‍ ഹാജി പരിയാരം (കണ്‍വീനര്‍ റിസപ്ഷന്‍).
- ibadkerala