വെങ്ങപ്പള്ളി അക്കാദമി ബില്‍ഡിംഗ് ഉദ്ഘാടനം; വിഭവസമാഹരണം 20 ഞായറാഴ്ച

വെങ്ങപ്പള്ളി : ഏപ്രില്‍ 30 ന് നടക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് മഹല്ലുകള്‍ കേന്ദ്രീകരിച്ച് 20 ന് ഞായറാഴ്ച വിഭവസമാഹരണം നടത്തും. SKSSF ശാഖാ കമ്മിറ്റി ഭാരവാഹികളുടെയും മുഅല്ലിംകളുടെയും നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും ലഘുലേഖ വിതരണവും ഗൃഹസമ്പര്‍ക്കവും നടത്തി ശേഖരിക്കുന്ന വിഭവങ്ങള്‍ മേഖലാ കമ്മിറ്റികള്‍ മുഖേന അക്കാദമിയിലെത്തിക്കും. സ്ഥാപനത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാവുന്ന വിഭവ സമാഹരണ പരിപാടി വന്‍വിജയമാക്കാന്‍ മഹല്ലു കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും സഹകരിക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരും, അക്കാദമി സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാലും അഭ്യര്‍ത്ഥിച്ചു.
- Shamsul Ulama Islamic Academy VEngappally