വിയജത്തിന്റെ അനിവാര്യതയാണ് ആത്മവിശ്വാസം : ഡോ. യഹ്‌യാഖാന്‍

റിയാദ് : ടെക്‌നോളജിയുമായി പിറന്ന വീഴുന്ന പുതിയ തലമുറയെ ആത്മവിശ്വാസം നല്‍കി കരുത്തരാക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പറന്നുയരാനും പര്യപ്തരാക്കണമെന്നും മോബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം വഴിതെറ്റുന്നില്ലന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പ്രശസ്ഥത കൗണ്‍സിലറും കാര്‍പ്പ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. യഹ്‌യാഖാന്‍ കോഴിക്കോട് പറഞ്ഞു. SKIC റിയാദ് മൂന്ന് ദിവസങ്ങളിലായി രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൊതുസമൂഹം ഇവര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ 'പുതിയ ലോകം രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്' 'വിദ്യാര്‍ത്ഥികളും നവലോകവും' 'വിജയത്തിന്റെ വഴികള്‍' തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.  ജീവിത വിജയങ്ങള്‍ കീഴടക്കാന്‍ അക്കാദമിക്ക് യോഗ്യതയെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മവിശ്വാസമെന്നും ഈ രംഗത്ത് ഉള്ള അപര്യാപ്തതയാണ് പല രംഗത്തും മലയാളികള്‍ തഴയപ്പെടാനുള്ള കാരണമെന്നും അദ്ദേഹം തുടര്‍ന്നു. സമൂഹത്തെ തിരിച്ചറിയാതെ പുതുതലമുറ വളരുകയാണെങ്കില്‍ അത് പരാജയത്തിലേക്കുള്ള വഴി തുറക്കപ്പെടുമെന്നും ഒരു ശതമാനം കുട്ടികള്‍ സമൂഹത്തില്‍ മന്ദബുദ്ധികളായിയാണ് ജനിക്കുന്നത്. കഴിച്ചുള്ള കുട്ടികളുടെ കഴിവുകള്‍ അവര്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരിച്ചറിയാതെ പോവുന്നത് കൊണ്ട് യഥാര്‍ത്ഥ നേട്ടങ്ങളിലെത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യം, വിദ്യഭ്യാസ മേഖലകളില്‍ ഡോ. യഹ്‌യാഖാന്‍ നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ച് SKIC റിയാദ് ഷീല്‍ഡ് നല്‍കി യഹ്‌യാഖാനെ ആദരിച്ചു. SKIC നാഷണല്‍ കമ്മിററി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഷീല്‍ഡ് നല്‍കി. സംഗമങ്ങള്‍ക്ക് SKIC നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറസാഖ് വളക്കൈ, ഉമര്‍ കോയ, മസ്ഊദ്, ബഷീര്‍ താമരശ്ലേരി, ശാഫി, ഫവാസ് ഹുദവി, സലീം വാഫി, നൗഫല്‍ വാഫി, കുഞ്ഞുമുഹമ്മദ് ഹാജി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- A. K. RIYADH