വെങ്ങപ്പള്ളി : ഏപ്രില്‍ 30ന് നടക്കുന്ന ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി ലൈബ്രറി ബ്ലോക്ക് ഉദ്ഘാടന സമ്മേളന പ്രചരണാര്‍ത്ഥം സ്ഥാപന ഭാരവാഹികളുടെ നേതൃത്വത്തില്‍ മഹല്ലു പര്യടനം നടത്തി. മഹല്ലു ഭാരവാഹികളെയും ഉസ്താദുമാരെയും നേരില്‍ കണ്ടു ക്ഷണിക്കുന്നതിനു വേണ്ടി നടത്തിയ പര്യടനത്തില്‍ സംഘടനാ നേതാക്കളും പങ്കു ചേര്‍ന്നു. സു. ബത്തേരി മേഖലയില്‍ കെ സി കെ തങ്ങള്‍, കെ അലി മാസ്റ്റര്‍, എ കെ സുലൈമാന്‍ മൗലവി, നൗഷാദ് നെല്ലിയമ്പം, ഷാജഹാന് മൗലവി നേതൃത്വം നല്കി. കല്‍പ്പറ്റ മേഖലാ പര്യടനത്തില്‍ ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ്കുട്ടി ഹസനി, കെ ടി ബീരാന് , സുഹൈല്‍ വാഫി പങ്കെടുത്തു. മാനന്താവാടി മേഖലയില്‍ യു കെ നാസിര്‍ മൗലവി, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുറഹ്മാന് തലപ്പുഴ, സിദ്ദീഖ് മടക്കിമല, എടപ്പാറ കുഞ്ഞമ്മദ്, പങ്കെടുത്തു. വെള്ളമുണ്ട മേഖലയില്‍ ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹ്യിദ്ദീന്‍കുട്ടി യമാനി, നൂറുദ്ദീന്‍ ഫൈസി, മിഖ്ദാദ് അഹ്സനി പങ്കെടുത്തു. നാളെ ജുമുഅയോടനുബന്ധിച്ച് പള്ളികളില്‍ ഖത്തീബുമാര്‍ പ്രചരണാര്‍ത്ഥം പ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally