ബഹുജന സംഗമത്തിന് ആയിരങ്ങളെത്തും ; ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ന് സമസ്തയുടെ പ്രഖ്യാപനം

മലപ്പുറം : രാജ്യത്തെ അസ്ഥിരപ്പെടു ത്താന്‍ അനുവദി ക്കില്ലെന്ന പ്രഖ്യാപന വുമായി ഫാസിസത്തി നെതിരെ സമസ്ത ഇന്ന് കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കോട്ടക്കല്‍ ഗംഗ ഓഡിറ്റോറിയത്തിലും പരിസരത്തുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യം നേരിടുന്ന വലിയ ഭീഷണി അസമധാനം സൃഷ്ടിക്കുന്ന ഫാഷിസ മനോഭാവങ്ങളാണ്. ഇത് വളര്‍ത്തിയെടുക്കുന്നവര്‍ അധികാരത്തിലേറുന്നത് ഇന്ത്യയെ തകര്‍ക്കും. രാഷ്ട്രീയ പക പോക്കലുകളും ശത്രുവിനെ ഉന്മൂലനം ചെയ്യലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കലും മുഖമുദ്രയാക്കിയവരുടെ കരങ്ങളില്‍ അധികാരമേല്‍പ്പിക്കുന്നത് സഗൗരവം സമൂഹം തിരിച്ചറിയേണ്ട സാഹചര്യം മുന്‍ നിര്‍ത്തി സമസ്ത സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ സമസ്ത പണ്ഡിതരും ബഹുജനങ്ങളും അണി നിരക്കും.
പൈതൃകവും പാരമ്പര്യവും നിലകൊള്ളുന്ന ഇന്ത്യാരാജ്യത്തെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പുതുതലമുറയെ ബോധവല്‍കരിക്കാന്‍ ബഹുജന സംഗമം ഉപയോഗപ്പെടുത്തും. ഉച്ചക്ക് രണ്ട് മണിക്ക് ജില്ലയിലെ ഖത്വീബുമാരുടെ സംഗമവും മൂന്ന് മണിക്ക് ബഹുജന സംഗമവും ആരംഭിക്കും. ഫാസിസ്റ്റ് ഭീഷണിക്കെതിരെ പ്രഖ്യാപനം നടത്തുന്ന സമസ്ത ബഹുജന സംഗമത്തിന് പ്രമുഖ പണ്ഡിതരും നേതാക്കളും നേതൃത്വം നല്‍കും. 'ഫാസിസം: ഇന്ത്യ നേരിടുന്ന ഭീഷണി' അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിക്കും. സമസ്ത, സുന്നി യുവനജ സംഘം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.കെ. എസ്.എസ്.എഫ്, നേതാക്കളും പ്രവര്‍ത്തകരും സംഗമത്തിന് എത്തണമെന്ന് ബഹുജന സംഗമം കണ്‍വീനര്‍ ഹാജി കെ മമ്മദ് ഫൈസി അറിയിച്ചു.