കരുവാരകുണ്ട്: സമസ്തകേരള മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ടി മാനു മുസ്ലിയാര് തുല്യതയില്ലാത്ത വ്യക്തിത്വത്തി നുടമയായിരുന്നെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കണ്ണത്ത് ലിവാഉല് ഹുദാ ഹയര്‍സെക്കന്‍ഡറി മദ്രസയുടെ െകട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര മുശാവറ അംഗം ഒ. കുട്ടി മുസ്ലിയാര്, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുലൈമാന്‍ ഫൈസി, ഹംസല്‍ ഖാസിമി, അലവി മുസ് ലിയാര്‍, കരീം ബാഖവി ഇരിങ്ങാട്ടിരി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.