സമസ്ത: ആറ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി, അംഗീകൃത മദ്‌റസകളുടെ എണ്ണം 9389 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
സൊമേശ്‌വാര ഉച്ചില റഹ്മാനിയ്യ മദ്‌റസ, സാല്‍മറ ദാറുല്‍ഫലാഹ് അറബിക് സ്‌കൂള്‍ മദ്‌റസ (ദക്ഷിണ കന്നഡ), പഴയങ്ങാടി ജമാലിയ്യ മദ്‌റസ, എരിപുരം പഴയങ്ങാടി ജമാലിയ മദ്‌റസ (കണ്ണൂര്‍), മേലെകോഴിപ്പറമ്പ് ഖിവാമുല്‍ ഇസ്‌ലാം (മലപ്പുറം), പുളിമാത്ത് താജുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം) എന്നീ ആറ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9389 ആയി.
സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍കു പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
- SKIMVBoardSamasthalayam Chelari