മലപ്പുറം: ഫാസിസ്റ്റുകള്‍ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മേതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കോട്ടക്കലില്‍ ഫാസിസത്തിനെതിരെ സമസ്ത സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1980-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബി ജെ പിയെ അധികാരത്തിലെത്തിക്കുകയും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലേക്ക് വളര്‍ത്തുകയും ചെയതത് ഇടതുപക്ഷത്തിന്റെ അന്ധമായ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവമാണ്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് വര്‍ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്ന സമീപനമാണ് ഇടതുപക്ഷം ഇപ്പോഴും തുടരുന്നത് എന്ന വസ്തുത ഖേദകരമാണ്. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കക്ഷികളും കാര്യഗൗരവം തിരിച്ചറിഞ്ഞ് മതേതര ശക്തികള്‍ക്ക് കരുത്ത് പകരാന്‍ തയ്യാറാകണം.
ക്ഷുഭിത യൗവ്വനങ്ങളെയും അസംതൃപ്ത വിഭാഗത്തെയും കേന്ദ്രീകരിച്ച് മുസ്ലിം വോട്ടുകള്‍ ഭിന്ന ചേരിയിലാക്കി സമുദായ ശക്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യപരമായിരിക്കുമെന്ന് സമുദായം തിരിച്ചറയണം. സമസ്ത് സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.