കണ്ണൂര്‍ : വിഖായ കണ്ണൂര്‍ ജില്ലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ വിഖായ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ യാത്രയും വളണ്ടിയര്‍ റാലിയും നടത്തി. സന്ദേശ യാത്രയുടെ ഉദ്ഘാടനം തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് എ. എസ്. ഐ. പ്രേംദാസ് നിര്‍വ്വഹിച്ചു. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രങ്ങളിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം വളണ്ടിയര്‍ റാലിയോടുകൂടി കണ്ണൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന സംഗമം ഹാരിസ് എടവച്ചാലിന്റെ അധ്യക്ഷതയില്‍ സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുലത്തീഫ് പന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട് പ്രസംഗിച്ചു. സലാം പൊയനാട് സ്വാഗതവും യഅ്ഖൂബ് നന്ദിയും പറഞ്ഞു.
- latheef panniyoor