പള്ളിക്കര : കാസര്‍ഗോട് ജില്ലാ ജംഇയ്യത്തില്‍ മുഅല്ലിമീന്‍ 13-മത് ജില്ലാ തല ഇസ്ലാമിക് കലാമേളയില്‍ മല്‍സരിച്ച ഇനങ്ങളില്‍ വിജയങ്ങള്‍ കൊയ്ത് വിദ്യാര്‍ത്ഥികള്‍ നാടിന്‍ അഭിമാനമായി. അബ്ദുല്‍ റഊഫ് തൊട്ടി (സീനിയര്‍ വിഭാഗം ഖിറാഅത്ത് ഫസ്റ്റ്, ഹിഫ്‌ള് സെക്കന്റ്, ബാങ്ക് തേര്‍ഡ് സീനിയര്‍ കലാപ്രതിഭ), മുഹമ്മദ് തശ്‌രീഫ്.കെ.വി (സൂപ്പര്‍ സീനിയര്‍ മലയാള പ്രബന്ധം ഫസ്റ്റ് , അറബിക് പദപയറ്റ് സെക്കന്റ്) അഹമ്മദ് മുസ്തഫ അറബിക് പദപയറ്റ് സെക്കന്റ് (ജൂനിയര്‍ ബാങ്ക് ഫസ്റ്റ് ), മൂവരും തൊട്ടിനുസ്‌റത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള തൊട്ടി മഅ്ദനുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളാണ്, വിദ്യാര്‍ത്ഥികളെ ജമാഅത്ത് പ്രസിഡന്റ് സ്വാലിഹ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഹമീദ് തൊട്ടി, മദ്രസ കോര്‍ഡിനേറ്റര്‍ ബദ്‌റുദ്ധീന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സദര്‍ മുഅല്ലിം ഹംസ മുസ്ലിയാര്‍, അബ്ദുല്ല മൗലവി ഞെക്ലി, മുത്തലിബ് മൗലവി, ശരീഫ് ഹുദവി, സലീം അസ്ഹരി, ഇബ്‌റാഹിം മൗലവി അഭിനന്ദിച്ചു.
- Mohammed Ramsheed MA