കോഴിക്കോട് : SKSSF ദഅ്‌വവിഭാഗമായ ഇബാദ് സംസ്ഥാന സമിതി സംഘടിപ്പിക്കന്ന കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 2, 3, 4 തിയ്യതികളില്‍ കണ്ണൂര്‍ പരിയാരത്ത് നടക്കും. ഹ്യദയ ശുദ്ധി താത്പര്യപ്പെടുന്ന ആര്‍ക്കും ക്യാമ്പയിനില്‍ പങ്കെടുക്കാം. കേരളത്തിലെ പ്രമുഖ സൂഫീവര്യന്‍മാരും സാദാത്തുക്കളും നേത്യത്വം നല്കും. മനസ്സുകളില്‍ നിന്നം ഈമാന്‍ പകര്‍ത്തിയെടുക്കാനള്ള അവസരം നല്‍കപ്പെടും, അല്ലാഹുവിനേയും നബി (സ) യേയും തിരിച്ചറിഞ്ഞ് ഇബാദത്ത് ചെയ്യാനള്ള വഴി പിശാചിന്റെ വഴിയെ തിരിച്ചറിയാനും ആവിശ്യമായ ചര്‍ച്ചകള്‍ ക്യാമ്പില്‍ നടക്കും. ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഫോം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നിന്നോ SKSSF മേഖല കമ്മിറ്റി ഓഫീസുകളില്‍ നിന്നോ ലഭിക്കും www.skssfcampuswing.com എന്ന വെബ്‌സൈറ്റ് വഴിയും ibadkeralastate@gmail.com എന്ന ഇ.മെയില്‍ വിലാസം വഴിയും റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895386018, 9048262748, 8547552703.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE