'ഫാസിസം ഇന്ത്യക്ക് ഭീഷണി' : സമസ്ത ബഹുജന സംഗമം ഏപ്രില്‍ 3 ന് കോട്ടക്കലിൽ

മലപ്പുറം: മതേതര ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഫാസിസത്തിനെതിരെ സമൂഹത്തെ ബോധവല്‍ക രിക്കാന്‍ മത സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലയില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ആസന്നമായ പൊതുതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിനകത്തേക്ക് വരരുതെന്ന നിലപാടിലാണ് മതപണ്ഡിതന്മാരെയും പൊതുജനങ്ങളെയും സമസ്ത ബോധവല്‍കരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ അസ്ഥിരപ്പെടുത്താന്‍ വരുന്ന ദുശ്ശക്തികള്‍ക്കെതിരെ എല്ലാ കാലത്തും പണ്ഡിതന്മാര്‍ രംഗത്ത് വന്നിട്ടുണ്ടെന്നും എല്ലാ മത വിഭാഗങ്ങളും സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയുടെ സൗന്ദര്യ മുഖം നില നിര്‍ത്താന്‍ കക്ഷി ഭേദമില്ലാതെ ഒന്നിക്കേണ്ട സമയമാണിതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും യോഗം അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 3 ന് കോട്ടക്കല്‍ സംഘടിപ്പിക്കുന്ന ബഹു ജന സംഗമത്തില്‍ മത പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പുത്തനഴി മൊയ്തീന്‍ ഫൈസി, അലി മുസ്‌ലിയാര്‍ കട്ടുപ്പാറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി കെ എ ലത്തീഫ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ബി.എസ് കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, മജീദ് ദാരിമി വളരാട്, എം സുല്‍ഫിക്കര്‍, യു എ മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅഫര്‍ ഫൈസി, എന്‍ കുഞ്ഞിപ്പോക്കര്‍, വി കെ ഹാറൂണ്‍ റാശീദ്, എ അശ്‌റഫ് മുസ്‌ലിയാര്‍, ഖാസിം ഫൈസി, അക്ബര്‍ മമ്പാട് പോത്തനൂര്‍ സംസാരിച്ചു.