കൊണ്ടോട്ടി : മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സും അല്‍സലാമ കണ്ണാശുപത്രി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും 2014 ഏപ്രില്‍ 24 വ്യാഴം 9.30 മുതല്‍ 1.30 വരെ ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ വെച്ച് നടക്കും. തിമിര ബാധിതര്‍ക്ക് സൗജന്യ ശസ്ത്രക്രിയ കോഴിക്കോട് അല്‍സലാമയില്‍ വെച്ച് നടത്തുന്നതായിരിക്കും.
സ്ഥാപത്തിലേക്കുള്ള ഈ വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. സകൂള്‍ നാലാം തരം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പ്രവേശന പരീക്ഷയില്‍ വിജയിക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷാ ഫോറവും പ്രോസ്പക്ടസും സ്ഥാപന ഓഫീസിലും വെബ് സൈറ്റലും (http://www.shamsululama.org/) ലഭ്യമാണ്.
- SHAMSULULAMA COMPLEX - MUNDAKKULAM