വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ് എസ് എല്‍ സിയും മദ്‌റസ 7-ാം ക്ലാസ്സും പാസായ ആണ്‍കുട്ടികള്‍ക്ക് വാഫി, പെണ്‍കുട്ടികള്‍ക്ക് പ്ലസ്ടുവോടു കൂടിയുള്ള ശരീഅത്ത് കോഴ്‌സ്, സ്‌കൂള്‍ 7-ാം തരവും മദ്‌റസ 5-ഉം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, വാരാമ്പറ്റയിലെ സആദ ജൂനിയര്‍ കോളേജ് എന്നിവയിലേക്കാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഓഫീസില്‍ നിന്നും ലഭിക്കും. മെയ് ആദ്യവാരം നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
- Shamsul Ulama Islamic Academy VEngappally