തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ്-2014 ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ഏപ്രില്‍ 22 ന് തുടങ്ങും. നഹ്ജുര്‍റശാദ് അറബിക് കോളേജ് ചാമക്കല (തൃശൂര്‍) ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് താനൂര്‍ (മലപ്പുറം) ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് കണ്ണാടിപ്പറമ്പ് (കണ്ണൂര്‍) തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒന്നാം ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി എഴുപതോളം മത്സര ഇനങ്ങളില്‍ ആയിരത്തിലധികം സര്‍ഗ്ഗ പ്രതിഭകള്‍ മാറ്റുരക്കുന്ന സിബാഖ്-2014 ന്റെ ഗ്രാന്റ് ഫിനാലെ ഏപ്രില്‍ 26,27 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും. മത്സരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനിയായി വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേക കണ്‍ട്രേളര്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
- Darul Huda Islamic University