കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ല വിഖായ സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിന സംഗമം ചെര്‍ക്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ വടക്കുന്ന എല്ലാ വിഭത്തുകളുടേയും പ്രധാന കാരണം ലഹരി ഉപയോഗമാണെന്നും അത് നിര്‍മ്മാര്‍ജനം ചെയ്യാന്‍ എസ്.കെ. എസ്.എസ്.എഫ് ന്റെ സന്നദ്ധ സേവക വിഭാഗമായ വിഖായ വളണ്ടിയര്‍മാര്‍ മുന്‍പന്തിയിലു ണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു. ജില്ലാ ചെയര്‍മാന്‍ മൊയ്തീന്‍ ചെര്‍ക്കള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. കണ്‍വീനര്‍ യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു. ലത്തീഫ് ചെര്‍ക്കള, മഹ്മൂദ് ദേളി, എ.എ. സിറാജുദ്ധീന്‍, ജെ.പി. മുഹമ്മദ് ദാരിമി, അഷ്‌റഫ് ദാരിമി, ജമാലുദ്ധീന്‍ ദാരിമി, റഫീഖ് കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.