ഡല്‍ഹി : ജ്ഞാന നിര്‍മ്മാണത്തില്‍ ഗസ്സാലി ഇമാമിനെപോലുള്ള പൂര്‍വ്വ പണ്ഡിതരെ മാതൃകയാക്കാന്‍ പുതു തലമുറ തയ്യറാകണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല പ്രൊ. എ. കെ. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലത്തിനു അനുയോജ്യമായി മതങ്ങളുടെ സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും അറിവിന്റെ പുതിയ തലങ്ങളെ തേടാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടതുണ്ട്. കമ്പോളത്തിനു അനുസരിച്ച വിദ്യ തേടുന്നതിനു പകരം മാനവിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. SKSSF ഡല്‍ഹി ചാപ്റ്റര്‍ പുറത്തിറക്കുന്ന "എഡ്യു കാള്‍" ഹയര്‍ എഡ്യുക്കേഷന്‍ ("edu call" higher education) ഡയറക്ടറിയുടെ പ്രാകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍, പ്രാധാന മലയാളി സംഘടനകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി സയ്യിദ് മര്‍സൂക് ബാഖഫി തങ്ങള്‍, പി എം ഇബ്രാഹിം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ SKSSFഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് ഷംസീര്‍ അലി അധ്യക്ഷത വഹിച്ചു. ജാമിയ മില്ലിയ ഇസ്ലാമിയ വിദൂര വിദ്യാഭ്യാസ വിഭാഗം അസ്സിസ്റെന്റ്റ് ഡയറക്ടര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കെ എ സ്വാഗതവും മന്‍സൂര്‍ ഹുദവി നന്ദിയും പറഞ്ഞു. ഡല്‍ഹി കെ എം സി സി പ്രസിഡന്റ് അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍, നവാസ് നിസാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
- skssf delhi